കണ്ടശാംകടവ്: ലഹരിക്കെതിരെ വ്യാപാരികളും രംഗത്തിറങ്ങി. കേരള വ്യാപാരി വ്യവസായി എകോപനസമിതി കണ്ടശാംകടവ് യുണിറ്റ് ബോട്ട് ജെട്ടിയിൽ നടത്തിയ ലഹരി വിരുദ്ധസായാഹ്നം കണ്ടശാംകടവ് ഫെറോനപള്ളി വികാരി ഫാ. റാഫേൽ ആക്കാമറ്റത്തിൽ ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡന്റ് ജോയ്മോൻ പള്ളിക്കുന്നത്ത് അധ്യക്ഷത വഹിച്ചു. അന്തിക്കാട് എക്സൈസ് ഇൻസ്പെക്ടർ എൻ.രാജേഷ്, മണലൂർ കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പി.ബി. പ്രിയേഷ്, വർഗീസ് പി.ചാക്കോ, പി.എസ്.സൂരജ് എന്നിവർ പ്രസംഗിച്ചു.