News One Thrissur
Updates

രാസവസ്തു കയറ്റിവന്ന ലോറി സ്കൂട്ടറിലിടിച്ച് തീപ്പിടിച്ചു; സ്കൂട്ടർ യാത്രികൻ വെന്തു മരിച്ചു

ചാലക്കുടി: പോട്ട ആശ്രമം സിഗ്‌നലില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. വി.ആര്‍ പുരം ഞാറക്കല്‍ അശോകന്റെ മകന്‍ അനീഷ് (40) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. മരപ്പണിക്കാരനായ അനീഷ് ജോലിക്ക് പോകുമ്പോഴാണ് അപകടം.റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ ബൈക്ക്, ലോറിയില്‍ ഇടിക്കുകയായിരുന്നു. രാസവസ്തു കയറ്റി വരികയായിരുന്നു ലോറി. ഇടിച്ചതിന് പിന്നാലെ തീപ്പിടിച്ച ലോറി കത്തിനശിക്കുകയും ചെയ്തു. ലോറി കത്തിയത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കി. ലോറി ഇടിച്ചശേഷം സ്കൂട്ടറിനെ 100 മീറ്ററോളം വലിച്ചിഴച്ച ശേഷമാണ് നിന്നത്. ഇതിനിടെയാണ് ലോറിക്ക് തീപിടിച്ചത്. ലോറിക്ക് തീപിടിച്ചത് അനീഷിന്റെ ദേഹത്ത് പൊള്ളലേല്‍ക്കാനും കാരണമായി.

Related posts

തൃപ്രയാറിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതിക്ക് പരിക്ക്.

Sudheer K

മുകേഷ് അംബാനിയുടെ സഹായത്തോടെ ഗുരുവായൂരിൽ 56 കോടിയുടെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി നിര്‍മാണം ജൂലൈ 30 ന്.

Sudheer K

എങ്ങണ്ടിയൂർ വ്യാപാര ഭവൻ ഉദ്ഘാടനം.

Sudheer K

Leave a Comment

error: Content is protected !!