കണ്ടശാംകടവ്: കാരമുക്ക് ചർച്ച് എൽ.പി സ്കൂൾ 130-ാം വാർഷികാഘോഷവും അധ്യാപക രക്ഷാകർത്ത്യ ദിനവും നടത്തി. മണലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൈമൺ തെക്കത്ത് ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ മാനേജർ ഫാ. ടോണി വാഴപ്പിള്ളി അധ്യക്ഷത വഹിച്ചു. കാരമുക്ക് കൃപാസദൻ കോൺവെന്റ് മദർ സുപീരിയൽ സി.എയ്ഞ്ചല അനുഗ്രഹ പ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ എം. ജോഷി ജോസഫ്, സ്റ്റാഫ് സെക്രട്ടറി എലിസബത്ത് റാഫേൽ, പി.ടി.എ പ്രസിഡന്റ് സി.വി തസ്ലിമ, എം.പി.ടി.എ പ്രസിഡന്റ് സൗമ്യ ശിവാനന്ദൻ, ഒ.എസ്.എ പ്രസിഡന്റ് അഡ്വ. എ.ഡി ബെന്നി, വർഗീസ് ജോസ് ടി, കെ.സി ജിജോ, സി.വി ആർദ്ര, മിൽജ റോസ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
next post