പെരിങ്ങോട്ടുകര: താന്ന്യം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിൽ ഹൃദയത്തിലെന്നും എന്റെ ഗ്രാമം എന്ന പദ്ധതിയുടെ ഭാഗമായി ലോക വൃക്ക ദിനത്തിൽ വൃക്ക മാറ്റി വെക്കുന്നതിനു വേണ്ടി സഹായം ചോദിച്ചു വന്നവർക്ക് തന്റെ വൃക്ക ദാനം ചെയ്ത് നാടിനു മാതൃകയായ ഷൈജു സായ് റാമിനെ അനുമോദിച്ചു. ആവണങ്ങാട്ടിൽ കളരിയിൽ നടന്ന അനുമോദന സദസ് അഡ്വ. ഏ.യു. രഘുരാമൻപണിക്കർ ഷൈജു സായ്റാമിനെ ഷാൾ അണിയിച്ച് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു. ആശ വർക്കർ സുശീല രാജൻ, അംഗൻവാടി ടീച്ചർ അഞ്ചു. കെ.ബി, മജീദ് പോക്കാക്കില്ലത്ത്, ദേവദാസ് കൊട്ടേക്കാട്ട്, ലില്ലി ജോസ് കൊമ്പൻ, റിജു കണക്കന്തറ എന്നിവർ പ്രസംഗിച്ചു. അന്തിക്കാട് സ്വദേശിയായ സുമേഷിനാണ് വൃക്ക ദാനം ചെയ്തത്. വൃക്ക സ്വീകരിച്ച് മൂന്നു മാസം പിന്നിടുകയാണ് നിലവിൽ സുമേഷ്.
previous post