എറവ്: ആറാം കല്ല് വളവിൽ വീണ്ടും അപകടം. ബൈക്ക് മറിഞ്ഞ് യാത്രക്കാരനായ മുല്ലശേരി സ്വദേശി മുല്ലശേരി വീട്ടിൽ നിഖിലിനെ (39) കൈ ഒടിഞ്ഞും കാൽ വിരലിനും പരുക്കേറ്റ നിലയിൽ അരിമ്പൂർ മെഡ് കെയർ ആംമ്പുലൻസ് പ്രവർത്തകർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11.30 നായിരുന്നു അപകടം. ചൊവാഴ്ച അർധ രാത്രി ഈ ഭാഗത്ത് തെരുവ് നായ ചാടിയതിനെ തുടർന്ന് യാത്രക്കാരനായ എറവ് സ്വദേശിയായ യുവാവിൻ്റെ കാലൊടിഞ്ഞിരുന്നു.
previous post