തൃശൂർ: കരുവന്നൂർ കള്ളപ്പണമിടപാട് കെ.രാധാകൃഷ്ണൻ എം.പിയെ ചോദ്യം ചെയ്യാൻ ഇ.ഡി. കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചു. ഇ.ഡിയുടെ നീക്കം കേസിൽ അന്തിമ കുറ്റപത്രം സമർപ്പിക്കാനിരിക്കെ. തട്ടിയെടുത്ത പണം പാർട്ടി അക്കൗണ്ടുകളിലേക്ക് എത്തിയതായി ഇ.ഡി കണ്ടെത്തിയിരുന്നു. തട്ടിപ്പ് നടന്ന കാലയളവിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയായിരുന്നു രാധാകൃഷ്ണൻ.
previous post