News One Thrissur
Updates

ചേർപ്പിൽ മിനി ലോറി മോഷ്ടിച്ച സംഭവം: അന്തർ സംസ്ഥാന മോഷണ സംഘത്തിലെ 5 പേർ അറസ്റ്റിൽ

ചേർപ്പ്: രാത്രി സമയങ്ങളിൽ വാഹനങ്ങൾ മോഷ്ടിച്ച് കടത്തിക്കൊണ്ട് പോയി തമിഴ്നാട്ടിൽ എത്തിച്ച് വിൽപ്പന നടത്തിയിരുന്ന അഞ്ചംഗ അന്തർ സംസ്ഥാന വാഹന മോഷ്ടാ അറസ്റ്റിൽ. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി, ബി കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ രൂപികരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ്ചെയ്തത്. പൊള്ളാച്ചി കോവിൽ പാളയം സ്വദേശി എസ്.കെ. നിവാസിൽ സജിത്ത് (25) പുതുക്കാട് കണ്ണംമ്പത്തൂർ സ്വദേശികളായ പുന്നത്താടൻ വീട്ടിൽ വിജിത്ത് (33) പുന്നത്താടൻ വീട്ടിൽ രഞ്ജിത്ത് (38) ചിയ്യാരം സ്വദേശി പള്ളിപ്പാടത്ത് വീട്ടിൽ സുനീഷ് (35)നന്തിപുലം കരിയത്ത് വളപ്പിൽ വീട്ടിൽ വിഷ്ണു (30) എന്നിവരാണ് പോലിസിന്റെ തന്ത്രപരമായ അന്വേഷണത്തിൽ പിടിയിലായത്. ഇക്കഴിഞ്ഞ ഫെബ്രുവരി 23 ന് ചേർപ്പ് പാറക്കോവിലിൽ നിന്ന് പുലർച്ചെ രണ്ടു മണിയോടെ മിനിലോറി മോഷണം പോയിരുന്നു. ഇതേ തുടർന്ന് ചേർപ്പ് പോലീസ് സ്റ്റേഷനിൽ വാഹന ഉടമ പരാതി നൽകുകയും. അന്വേഷണം നടത്തുന്നതിനായി തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷ്, ചേർപ്പ് എസ്.ഐ. എംഅഫ്സൽ, സീനിയർ സി.പി.ഒ ഇ.എസ്.ജീവൻ, സി.പി.ഒ മാരായ കെ.എസ് ഉമേഷ്, ഗോകുൽദാസ് എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് നടത്തിയ അന്വേഷണത്തിൽ മോഷണ സ്ഥലത്തെത്തിയ മറ്റൊരു വാഹനത്തെ അന്വേഷണ സംഘം കണ്ടെത്തുകയും ഇത് പൊള്ളാച്ചി സ്വദേശിയായ സജിത്ത് എന്നയാൾ ഉപയോഗിക്കുന്നതാണെന്നും ഇയാൾ ഒട്ടേറെ പേരുള്ള മോഷണ സംഘത്തിലെ ആളാണെന്ന് കണ്ടെത്തുകയും. ഇയാളെക്കുറിച്ചു രഹസ്യമായി നടത്തിയ അന്വേഷണത്തിൽ മറ്റു പ്രതികളെയും കണ്ടെത്തുകയായിരുന്നു.

കൊടകര പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഇക്കഴിഞ്ഞ ഫെബ്രുവരി 27, 28 തിയ്യതികളിൽ മറ്റൊരു മിനിലോറിയും മോഷണം പോയിരുന്നു. ഈ സംഭവത്തിന് കൊടകര പോലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനായി തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി, ബി. കൃഷ്ണകുമാർ, ചാലക്കുടി ഡി.വൈ.എസ്.പി. സുമേഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് അന്വേഷണം നടന്നു വരുകയും ഇരു കേസുകളിലുംപ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കെ.ജി.സുരേഷ്, കൊടകര ഇൻസ്പെക്ടർ പി.കെ.ദാസ്, ചേർപ്പ് എസ്.ഐ എം.അഫ്സൽ എന്നിവരുടെ സംഘം പൊള്ളാച്ചിയിലെത്തി സജിത്തിനെ പിടികൂടി. ഈ സമയം ചാലക്കാടി ഡി.വൈ.എസ്.പിസുമേഷിന്റെ നേതൃത്യത്തിലുള്ള അന്വേഷണ സംഘാംഗങ്ങൾ മണ്ണുത്തി ഭാഗത്തു നിന്നും വിജിത്ത്, രഞ്ജിത്ത്, സുനീഷ്, വിഷ്ണു എന്നിവരെയും തന്ത്രപരമായി പിടികൂടുകയായിരുന്നു. പകൽ വാഹനങ്ങൾ കണ്ടെത്തി അർദ്ധരാത്രിയോടെ സ്ഥലത്തെത്തി സുനീഷും രഞ്ജിത്തും വിഷണുവും വിജിത്തും ചേർന്ന് സജിത്തിന് മോഷ്ടിച്ച വാഹനങ്ങൾ കൈമാറും. സജിത്ത് മേട്ടുപ്പാളയത്ത് പഴയ വാഹനങ്ങൾ പൊളിച്ചു വിൽക്കുന്ന സംഘത്തിന് വിൽക്കുകയായിരുന്നു പതിവ്. ഇവിടെ നിന്നാണ് അന്വേഷണ സംഘം മോഷ്ടിക്കപ്പെട്ട വാഹനങ്ങൾ കണ്ടെത്തിയത്. രണ്ടുമൂന്നു മാസത്തിനിടയിൽ നിരവധി വാഹനങ്ങൾ ഈ സംഘം മോഷ്ടിച്ചു കടത്തിയതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പുതുക്കാട് നിന്നും മോഷ്ടിച്ച ഒരു കണ്ടയ്നർ ലോറി, കൊടകര, ഒല്ലൂർ എന്നിവിടങ്ങളിൽ നിന്നും മോഷ്ടിച്ച ദോസ്റ്റ് പിക്ക് അപ് വാനുകൾ, ഇവർ മോഷണത്തിനുപയോഗിച്ച ഒരു കാർ എന്നിവ ഇവരിൽ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞ്ജിത്തിന് പുതുക്കാട് പോലീസ് സ്റ്റേഷനിൽ അടിപിടി, വധശ്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങി ആറ് ക്രിമിനൽ കേസുകളുണ്ട്. വിജിത്തിന് പുതുക്കാട് പോലീസ് സ്റ്റേഷനിൽ 2021 ൽ രണ്ട് അടിപിടിക്കേസുകളുണ്. ഇരിങ്ങാലക്കുട കെ.ജി.സുരേഷ്, ചേർപ്പ് എസ്.ഐ. മാരായ എംഅഫ്സൽ, സജിപാൽ, സീനിയർ സി.പി.ഒ ഇ.എസ്.ജീവൻ, സി.പി.ഒ മാരായ കെ.എസ് ഉമേഷ്, ഗോകുൽദാസ്, ചാലക്കുടി DYSP കെ.സുമേഷ്, കൊടകര ഇൻസ്പെക്ടർ പി.കെ.ദാസ്, എസ്.ഐ. മാരായ സ്റ്റീഫൻ, മൂസ, റോയ് പൗലോസ്, റെജി, ഷിജോ തോമസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടിക്കൂടിയത്.

Related posts

ജയ അന്തരിച്ചു.

Sudheer K

സുധാകരൻ അന്തരിച്ചു 

Sudheer K

ക്രിസ്മസ് ആഘോഷിക്കാൻ മലയാളികൾ കുടിച്ച് തീർത്തത് 152 കോടി രൂപയുടെ മദ്യം; കഴിഞ്ഞ വർഷത്തേക്കാൾ 24 ശതമാനത്തിന്റെ വർദ്ധനവ്

Sudheer K

Leave a Comment

error: Content is protected !!