പുത്തൻപീടിക: കുറുവത്ത് ശ്രീ രുധിരമാല ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ആഘോഷിച്ചു. പഴുവിൽ രഘുമാരാരുടെ നേതൃത്വത്തിൽ മേളവും തുടർന്ന് കൂട്ടിഎഴുന്നള്ളിപ്പും നടന്നു. വാളമുക്ക് ശ്രീ നാരായണ ഗുരുദേവ സന്നിധിയിൽ നിന്ന് ആരംഭിച്ച എഴുന്നള്ളിപ്പ് വൈകിട്ട് ക്ഷേത്രത്തിൽ സമാപിച്ചു. ക്ഷേത്രം തന്ത്രി കാരുമാത്ര വിജയൻ ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. രക്ഷാധികാരി കെ.കെ ചന്ദ്രൻ, പ്രസിഡൻ്റ് കെ.കെ സുബ്രഹ്മണ്യൻ, സെക്രട്ടറി കെ.ജി സ്മിഘോഷ്, ട്രഷറർ കെ.വി രതീഷ് എന്നിവർ നേതൃത്വം നൽകി.