കൊടുങ്ങല്ലൂർ: പുല്ലൂറ്റ് ചാപ്പാറ ലക്ഷം വീട് കോളനിയിൽ ബൈക്ക് യാത്രക്കാരനെ തടഞ്ഞു നിർത്തി ആക്രമിച്ച കേസിൽ യുവാവിനെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. പുല്ലൂറ്റ് പാറക്കൽ വീട്ടിൽ നിക്സൻ 31 ആണ് പിടിയിലായത്. പരിസരവാസിയായ മനോജ് എന്നയാളെയാണ് ബൈക്ക് തടഞ്ഞു നിർത്തി ആക്രമിച്ചത്. അലുമിനിയം ഫാബ്രിക്കേഷൻ വർക്കറായ പ്രതിക്ക് മനോജ് ജോലിയും പണവും നൽകിയില്ല എന്ന വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. അക്രമത്തിൽ പരുക്കേറ്റ മനോജ് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൊടുങ്ങല്ലൂർ പോലിസ് ഇൻസ്പെക്ടർ അരുൺ ബി.കെ, സബ്ബ് ഇൻസ്പെക്ടർ സജിൽ, സിവിൽ പോലിസ് ഓഫിസർമാരായ ബിനിൽ, ഗോപേഷ്, വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായത്.
previous post