തൃപ്രയാർ: നാട്ടിക മുഹിയുദ്ദീൻ ജുമാമസ്ജിദിന് സമീപം അജ്ഞാതയുവാവിന്റെ കല്ലുകൊണ്ടുള്ള അടിയിൽ ഓട്ടോ ഡ്രൈവർക്ക് തലയ്ക്ക് പരിക്കേറ്റു. കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശിയായ ഓട്ടോ ഡ്രൈവർ കരിപ്പാക്കുളം വീട്ടിൽ അമീർ മകൻ അംജാദി(47) നാണ് പരിക്കേറ്റത്. ഇയാളെ തൃപ്രയാർ ആക്കിടസ്പ്രവർത്തകർ കൊടുങ്ങല്ലൂർ താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വലപ്പാട് പോലീസ് അന്വേഷണം ആരംഭിച്ചു.