തൃപ്രയാർ: നാട്ടിക ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ റോഡുകളെല്ലാം കാലങ്ങളായി ജനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാത്ത വിധം തകർന്നു സഞ്ചാര യോഗ്യമല്ലാതെ കിടക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നാട്ടിക ഒന്നാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തകർന്ന റോഡിൽ നിൽപ്പു സമരം നടത്തി പ്രതിഷേധിച്ചു, കഴിഞ്ഞ യു.ഡി.എഫ് നാട്ടിക പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് നാട്ടികയിൽ വികസനത്തിന്റെ വസന്ത കാലമായിരുന്നുവെന്നും ഇപ്പോൾ നാലര വർഷമായി ഭരിക്കുന്ന സിപിഎം പഞ്ചായത്ത് ഭരണസമിതി നാട്ടികയിൽ വികസന മുരടിപ്പാണ് ഉണ്ടാക്കിയതെന്നും നാട്ടികയെ വികസന കാര്യങ്ങളിൽ പതിറ്റാണ്ടുകളോളം പിറകിലോട്ട് അടിച്ചെന്നും സമരം ഉദ്ഘാടനം ചെയ്ത ഡിസിസി ജനറൽ സെക്രട്ടറി സി.എം നൗഷാദ് പറഞ്ഞു, ഭൂരിപക്ഷം ഇല്ലാത്ത സിപിഎം നാട്ടിക പഞ്ചായത്ത് ഭരണസമിതി ഭൂരിപക്ഷമുള്ള യുഡിഎഫ് മെമ്പർമാരുടെ വാർഡുകളിലേക്ക് വികസനത്തിനായി ഒന്നും നൽകാത്തത് പ്രതിഷേധാർഹമാണെന്നും ഇതിനെതിരെ നാട്ടികയിലെ ജനങ്ങളെ കൂട്ടി പഞ്ചായത്ത് ഉപരോധം അടക്കമുള്ള ജനകീയ സമരങ്ങളുമായി കോൺഗ്രസ് മുന്നിട്ടിറങ്ങുമെന്നും ഡിസിസി ജനറൽ സെക്രട്ടറി സി.എം നൗഷാദ് കൂട്ടിച്ചേർത്തു, കോൺഗ്രസ് ഒന്നാം വാർഡ് കമ്മിറ്റി പ്രസിഡന്റ് പുഷ്‌പ്പ കുട്ടൻ അധ്യക്ഷത വഹിച്ചു, കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി.എം സിദ്ദീഖ്, നാട്ടിക ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എൻ.എൻ സിദ്ധപ്രസാദ്, നാട്ടിക ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡി കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പ്രദീപ്,ഒന്നാം വാർഡ് മെമ്പർ കെ ആർ ദാസൻ,മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ സെക്രട്ടറി പി.സി ജയപാലൻ,ബാബു പനക്കൽ, പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.കെ വാസൻ, കർഷക കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി.എം സുബ്രഹ്മണ്യൻ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രഹന ബിനീഷ്, എന്നിവർ സംസാരിച്ചു, മോഹൻദാസ് പുലാക്ക പറമ്പിൽ, പി.വി സഹദേവൻ, പി.കെ മോഹനൻ, മധു അന്തിക്കാട്ട്, സക്കറിയ കാവുങ്ങൽ, ഹരി പുല്ലു വീട്ടിൽ, കുട്ടൻ ഉണ്ണിയാരം പുരക്കൽ, കണ്ണൻ പനക്കൽ, സത്യവൃധൻ പുല്ലുവീട്ടിൽ, അബു പണിക്കവീട്ടിൽ, ശശാങ്കൻ എന്നിവർ പങ്കെടുത്തു,