News One Thrissur
Updates

കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ നാട്ടിക സ്വദേശി സ്നേഹ ആൻഡ്രൂസിനെ ആദരിച്ച് കോൺഗ്രസ്‌

തൃപ്രയാർ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് മറൈൻ ബയോളജിയിൽ ഡോക്ടറേറ്റ് നേടിയ നാട്ടിക സ്വദേശി സ്നേഹ ആൻഡ്രൂസിനെ ആദരിച്ചു ,കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ സ്നേഹ ആൻഡ്രൂസിന്റെ വസതിയിൽ എത്തി പൊന്നാട അണിയിച്ചും മൊമെന്റോ നൽകി കൊണ്ട് ആദരിച്ചു, ചടങ്ങിൽ നാട്ടിക മണ്ഡലം പ്രസിഡന്റ് പി.എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ അനിൽ പുളിക്കൽ ,വി ആർ വിജയൻ,മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ പി. വിനു ,നാട്ടിക ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ഭാരവാഹികളായ വി.ഡി സന്ദീപ്, എ.എൻ സിദ്ധപ്രസാദ്, സി.എസ് മണികണ്ഠൻ, പി.സി മണികണ്ഠൻ ,മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ റീന പത്മനാഭൻ, ജില്ലാ സെക്രട്ടറി രഹന ബിനീഷ്, മധു അന്തിക്കാട്ട്, പി.വി സഹദേവൻ, അജിത് പ്രസാദ്, സ്നേഹയുടെ കുടുംബാദികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നാട്ടിക ബി എസ് എൻ എൽ ഓഫീസിനു സമീപം താമസിക്കുന്ന ചെമ്മരിക്കൽ ആൻഡ്രൂസ് ജോസഫ് ബീന ദമ്പതികളുടെ മകളാണ് സ്നേഹ ആൻഡ്രൂസ്.

Related posts

ചാവക്കാട് ബീച്ചിൽ കടലേറ്റം: സന്ദർശകർക്ക് വിലക്ക്

Sudheer K

തളിക്കുളം ബ്ലോക്കിലെ 23 ലൈബ്രറികൾക്ക് ലാപ്ടോപും ഉപകരണങ്ങളും വിതരണം ചെയ്തു

Sudheer K

താന്ന്യത്തെ റോഡുകളുടെ ശോചനീയാവസ്ഥ: കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.

Sudheer K

Leave a Comment

error: Content is protected !!