News One Thrissur
Updates

തളിക്കുളം ഇടശ്ശേരിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് വയോധിക മരിച്ചു.

തളിക്കുളം: ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് വയോധിക മരിച്ചു. ഇടശ്ശേരി പുതിയ വീട്ടിൽ മജീദ് ഭാര്യ റഷീദ (62) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 05 30യോടെ തളിക്കുളം ഇടശ്ശേരിയിൽ വച്ചാണ് അപകടം. അമിത വേഗതയിലെത്തിയ കാർ റോഡ് മുറിച്ചു കടക്കുകയായിരുന്ന റഷീദയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഉടൻ എങ്ങണ്ടിയൂർ എം ഐ ആശുപത്രിയിൽ എത്തിച്ചു വെങ്കിലും ജീവൻ രക്ഷിക്കാനായില്ല ഭർത്താവ് മജീദിനെ ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് ചികിത്സയ്ക്കായി കൊണ്ടു പോകുമ്പോഴാണ്, അപകടം . മജീദുംമരണപ്പെട്ട റഷീദയും തളിക്കുളത്ത് ചായക്കട നടത്തുകയാണ്. വാടാനപ്പള്ളി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഖബറടക്കം പിന്നീട്.

Related posts

രവി അന്തരിച്ചു

Sudheer K

പഴുവിൽ സെൻ്റ് ആൻ്റണീസ് ഫൊറോന ഏകോപന സമിതിയുടെ ക്രിസ്മസ് ആഘോഷങ്ങൾ തുടങ്ങി.

Sudheer K

പീലി കുടുംബശ്രീ 5ാം വാർഷികം 

Sudheer K

Leave a Comment

error: Content is protected !!