ചേർപ്പ്: ഊരകത്ത് ബസ് ഇടിച്ച് ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരിക്ക് പരിക്ക് ഊരകം തെക്കേ പാട്ട് രാജേഷിൻ്റെ ഭാര്യ ശ്രീവിദ്യ (49) നാണ് അപകടത്തിൽ കാലിന് പരിക്കേറ്റത്. ഇവരെ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ജീവനക്കാർ പരിക്കേറ്റ യാത്രക്കാരിയെ ആശുപത്രിയിൽ എത്തിച്ചിലെന്ന് പരാതിയുണ്ട്. കഴിഞ്ഞ ദിവസം രാവിലെയാണ് തൃശൂരിൽ ജോലിക്ക് പോകുവാൻ ബസ് കയറാൻ ഊരകത്തേക്ക് ഓട്ടോയിൽ പോകുന്നതിനിടയിൽ അപകടം മുണ്ടായത്.
previous post