News One Thrissur
Updates

ചെന്ത്രാപ്പിന്നിയിൽ അർദ്ധരാത്രിയിൽ അതിഥിത്തൊഴിലാളിയുടെ പരാക്രമം;രണ്ട് വീടുകളുടെ ജനൽ ചില്ലുകൾ അടിച്ച് തകർത്തു.

ചെന്ത്രാപ്പിന്നി: അർദ്ധരാത്രിയിൽ അതിഥിത്തൊഴിലാളിയുടെ പരാക്രമം, രണ്ട് വീടുകളുടെ ജനൽ ചില്ലുകൾ അടിച്ച് തകർത്തു. ചെന്ത്രാപ്പിന്നി സെൻ്ററിന് കിഴക്ക് ഭാഗം ചാലിശേരി ഷാജി, വേതോട്ടിൽ കൃഷ്‌ണകുമാർ എന്നിവരുടെ വീട്ടിലാണ് ആക്രമണം നടത്തിയത്. തൊട്ടടുത്ത് താമസിക്കുന്ന റോഡ് നിർമ്മണക്കമ്പനിയുടെ തൊഴിലാളിയാണ് മദ്യലഹരിയിൽ അക്രമം നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. രാത്രി പന്ത്രണ്ടുമണിയോടെ , ജനൽ ചില്ലുകൾ തകരുന്നത് കേട്ട് പരിഭ്രാന്തിയിലായ വീട്ടുകാർ ലൈറ്റിട്ട് അയൽവാസികളെയും പോലീസിനെയും വിളിച്ച് വരുത്തുകയായിരുന്നു. കയ്‌പമംഗലം പോലീസ് സ്ഥലത്തെത്തി തൊഴിലാളിയെ കസ്‌റ്റഡിയിലെടുത്തു. ജാർഖണ്ഡ് സ്വദേശിയാണ് ഇയാളെന്ന് സംശയിക്കുന്നു.

Related posts

എൽഇഡി ലൈറ്റിംങ്ങ് സിസ്റ്റങ്ങളുടെ ഉദ്ഘാടനം

Sudheer K

അനിത (മോളി) അന്തരിച്ചു

Sudheer K

കയ്പമംഗലത്ത് കാണാതായ ആളെ തോട്ടിൽ മരിച്ച നിലയിൽ

Sudheer K

Leave a Comment

error: Content is protected !!