തളിക്കുളം: ഗ്രാമപഞ്ചായത്ത് 2024 -25 ജനകീയാസൂത്രണ പദ്ധതി പ്രകാരം എസ് സി വനിതകൾക്ക് സ്വയം തൊഴിലിന് ടൂവീലർ വിതരണം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ഐ സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.കെ അനിത ടീച്ചർ അധ്യക്ഷത വഹിച്ചു. സ്വയംതൊഴിൽ ചെയ്യുന്ന വനിതകൾക്കായി 18 ടൂവീലറുകൾ ആണ് വിതരണം ചെയ്തത്. 9 ലക്ഷം രൂപയാണ് പദ്ധതി വിഹിതം. തളിക്കുളം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എം മെഹബൂബ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൾ നാസർ, വാർഡ് മെമ്പർമാരായ ഐ.എസ് അനിൽകുമാർ, ഷാജി ആലുങ്ങൽ, ഷിജി സി.കെ, കെ.കെ സൈനുദ്ദീൻ, ജീജ രാധാകൃഷ്ണൻ, ഷൈജ കിഷോർ, ബിന്നി അറയ്ക്കൽ, അസിസ്റ്റന്റ് സെക്രട്ടറി സി.ജി. തങ്ക, സാക്ഷരത പ്രേരക് മിനി. എം.ആർ, കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ മുജീബ് റഹ്മാൻ, ഗുണഭോക്താക്കളും ചടങ്ങിൽ പങ്കെടുത്തു.
previous post