മതിലകം: പുന്നക്കബസാറിൽ യുവാവിന് വെട്ടേറ്റ നിലയിൽ. പുതിയകാവ് സ്വദേശി കല്ലുങ്ങൾ വീട്ടിൽ അനസ് (41) നാണ് വെട്ടേറ്റത്, രണ്ട് കൈകളിലും ഗുരുതരമായ നിലയിൽ വെട്ടേറ്റ ഇയാളെ ആക്ട്സ് പ്രവർത്തകർ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി പത്ത് മണിയോടെ പാപ്പിനിവട്ടം ബാങ്കിനടുത്ത് വെച്ചാണ് സംഭവം. സഹോദരിയുടെ വീട്ടിൽ വന്ന ശേഷം തിരിച്ചു പോകാൻ വാഹനത്തിൽ കയറാൻ ശ്രമിക്കവേ പിന്നിലൂടെ വന്ന് തൻ്റെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച ആളാണ് വെട്ടിയതെന്ന് അനസ് പറയുന്നു. മതിലകം പോലീസ് സ്ഥലത്ത് എത്തി അന്വേഷണം നടത്തി.