തളിക്കുളം: പുന്നച്ചോട് യങ്ങ് മെൻസ് ലൈബ്രറി 2023- 2024 സാമ്പത്തിക വർഷത്തിൽ ലഭിച്ച ഗ്രാന്റ് ഉപയോഗിച്ച് വാങ്ങിയ പുസ്തകങ്ങളുടെ പ്രദർശനം ലൈബ്രറി മുറ്റത്ത് സംഘടിപ്പിച്ചു. മയക്ക് മരുന്ന് പോലെയുള്ള ലഹരിക്കെതിരെ വായനാ ലഹരിയുടെ പ്രസക്തി വർദ്ധിച്ചു വരികയാണ്. അതിൽ വായനശാലകൾക്ക് മുഖ്യ പങ്ക് വഹിക്കാൻ ഇടമുണ്ട്. മുൻ തളിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിനിടീച്ചർ ആമുഖമായി പറഞ്ഞു. തുടർന്ന് ആൻഫ്രാങ്കിന്റെ ഡയറി കുറിപ്പുകൾ മനോജ് കൊല്ലാറക്ക് കൈമാറി പുസ്തകപ്രദർശനം ഉദ്ഘാടനം നിർവ്വഹിച്ചു. ലൈബ്രറി സെക്രട്ടറി പി.ബി.രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു. വിനയപ്രസാദ്, പ്രസന്നൻകളപ്പുരക്കൽ, മനോജ് കൊല്ലാറ,ഉഷടീച്ചർ, രഞ്ജിത്ത് പരമേശ്വരൻ സംസാരിച്ചു.
previous post