News One Thrissur
Updates

കയ്പമംഗലത്ത് വീടിന് തീപിടിച്ചു

കയ്പമംഗലം: വഴിയമ്പലത്ത് വീട്ടിൽ തീപിടിത്തം, ആളപായമില്ല. വഴിയമ്പലം അയിരൂർ ക്ഷേത്രത്തിന് പടിഞ്ഞാറ് ചന്ദ്രപ്പുരക്കൽ വിനീഷിൻ്റെ വീടാണ് കത്തിയത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം, വീട്ടുകാർ പുറത്ത് പോയിരിക്കുകയായിരുന്നു, വീടിൻ്റെ അകത്ത് കത്തിച്ചുവെച്ച വിളക്കിൽ നിന്നാണ് തീപടർന്നതെന്നു പറയുന്നു. ഷീറ്റ് മേഞ്ഞ വീടിൻ്റെ ഒരു മുറിയാണ് കത്തിയത്. ഉടൻ തന്നെ അയൽവാസികൾ ചേർന്ന് മോട്ടോർ പമ്പ് ഉപയോഗിച്ച് തീ അണച്ചതിനാൽ കൂടുതൽ നാശനഷ്ടമില്ല. സംഭവമറിഞ്ഞ് കയ്പമംഗലം പോലീസ് സ്ഥലത്തെത്തി.

Related posts

തളിക്കുളത്ത് മഹിള കോൺഗ്രസ് റേഷൻ കടകൾക്ക് മുന്നിൽ നിൽപ്പ് സമരം നടത്തി.

Sudheer K

വടക്കാഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു

Sudheer K

എടത്തിരുത്തി സ്വദേശിയായ 50 കാരിയെ കാണാനില്ലെന്ന് പരാതി

Sudheer K

Leave a Comment

error: Content is protected !!