തൃശൂർ: ലഹരി മാഫിയ നാടിനെ പിടികൂടാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിന്തറ്റിക് ലഹരികള്‍ മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രാമവര്‍മ്മ പുരം പോലീസ് അക്കാദമിയില്‍ നടന്ന പരിശീലനം പൂര്‍ത്തിയായ സബ് ഇന്‍സ്‌പെക്ടര്‍മാരുടെ പാസിങ്ങ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കടി മപ്പെട്ടവരെ തിരികെ കൊണ്ടുവരികയാണ് ലക്ഷ്യമാകേണ്ടത്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്കിടയില്‍ ലഹരിമാഫിയ കേന്ദ്രീകരിക്കുകയാണ്. ലഹരിക്കടിമയാകുന്ന അത്തരക്കാരെ അതില്‍ നിന്ന് മുക്തരാക്കി തിരികെ കൊണ്ട് വരണം. . സൈബര്‍ കുറ്റകൃത്യങ്ങള്‍ പെരുകിയ കാലമാണ്. പൊലീസിലെ ചില സേനാംഗങ്ങള്‍ അത്യപൂര്‍വമായി തെറ്റായ രീതിയില്‍ പെരുമാറുന്നു. സമൂഹത്തില്‍ ക്രിമിനല്‍ സ്വഭാവമുള്ളവരുമായി ചങ്ങാത്തം കൂടലോ അത്തരത്തിലുള്ളവരുമായി ബന്ധമുണ്ടെന്ന് പ്രതീതി സൃഷ്ടിക്കലോ പൊലീസ് സേനക്ക് ചേര്‍ന്നതല്ല. അനാശാസ്യ വ്യക്തികളുമായി ബന്ധം സ്ഥാപിക്കാന്‍ ഇടവരരുത്. സേവനമാണ് പ്രധാനമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ചെറുപ്പത്തില്‍ എസ് ഐ ആയിതിന്റെ പോലീസിന്റെ പഴയ ശീലങ്ങള്‍ മാറണം മാറിയ കാലത്തിനെ അനുസരിച്ച പുതിയ പോലീസക്കാരായ അവര്‍ മാറണം നിങ്ങള്‍ നേടിയ കഴിവുകള്‍ കൂടുതല്‍ മെച്ച പെട്ട നിലയിലേക്ക് കൊണ്ടു വരാന്‍ ശ്രമിക്കണം സൈബര്‍ കുറ്റക്യത്യങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന കാലമാണ് അവര്‍ ആധുനിക സൗകര്യങ്ങള്‍ ഉപയോഗിക്കുന്ന കുറ്റവാളികള്‍ ആണ് അതും കണ്ട് പിടിക്കാന്‍ നിങ്ങള്‍ക്ക് കഴിയണം ഒരുളുടെ മികവില്‍ അല്ല സേന കൂട്ടായമ ആണ് ആ കൂട്ടായന്മ ഉറുപ്പ് വരുത്തണം ഡിജിപി ഡോ.ഷെയക്ക് ദര്‍വേശ് സാഹിബ്, പോലീസ് അക്കാദമി ഡയറക്ടര്‍ സേതുരാമന്‍, തൃശൂര്‍ റേഞ്ച് ഐ.ജി ഹരിശങ്കര്‍, മേയര്‍ എം.ക വര്‍ഗീസ്, എം.എല്‍. എ പി. ബാലചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പരിശീലനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച ബെസ്റ്റ് ഡോറായി വയനാട് ജില്ലയിലെ ടി എസ് ശ്രുതി ബെസ്റ്റ് ഷൂട്ടറായി പാലക്കാട് ജില്ലയിലെ മിജു ജോസ് ബെസ്റ്റ് ഔട്ട്‌ഡോര്‍ ആയി കോട്ടയം ജില്ലയിലെ വര്‍ഷാമധു ബെസ്റ്റ് ഓള്‍ റൗണ്ടറായി വിപിന്‍ ജോണ്‍ ബാബുജിയ്ക്കും ചടങ്ങില്‍ മുഖ്യമന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്തുഔട്ട്‌ഡോര്‍ വിഭാഗത്തില്‍ പരേഡ് ശാരീരിക ക്ഷമത പരിശീലനം എന്നിവയ്ക്ക് പുറമേ ഷീല്‍ഡ് ആന്‍ഡ് ലത്തി ഡ്രീല്‍ കെയിന്‍ ഗ്രില്‍ വണ്‍ മിനിറ്റ് ഡ്രില്‍ സെറിമോണിയല്‍ ഡ്രില്‍ മോബ് ഒബ്സ്റ്റക്കിള്‍ കോഴ്‌സ് ബോംബ് ഡിറ്റെന്‍ഷന്‍ മാപ്പ് റീഡിങ് കരാട്ടെ യോഗ നീന്തല്‍ ഡ്രൈവിംഗ് എന്നിവയിലും വിദഗ്ധ പരിശീലനം നല്‍കിയിട്ടുണ്ട് കൂടാതെ എസ് ഒ ജി യൂണിറ്റ് കീഴില്‍ കമോണ്‍ ഡ് ട്രെയിനിങ് കോസ്റ്റല്‍ സെക്യൂരിറ്റി ട്രെയിനിങ് ഹൈ ആര്‍ട്ടിറ്റിയൂഡ് ട്രെയിനിങ് അത്യാധുനിക ആയുധങ്ങളായ എ കെ 47 താര്‍ ഇന്‍സാസ് എസ് എല്‍ ആര്‍ എല്‍ എം ജി 9 എം എം പിസ്റ്റോള്‍ കറി ബീന്‍ എന്നിവയില്‍ വയറിങ് പരിശീലവും ലഭിച്ചിട്ടുണ്ട് ഇതില്‍ 19 പേര്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നും 18 പേര്‍ കൊല്ലം ജില്ലയില്‍ നിന്നും തൃശ്ശൂര്‍ ജില്ലയില്‍ നിന്ന് 14 പേരും കോഴിക്കോട് ജില്ലയില്‍ നിന്നും 13 പേരും കണ്ണൂര്‍ ജില്ലയില്‍ നിന്നും 10 പേരും മലപ്പുറം പാലക്കാട് ജില്ലകളില്‍ നിന്നും 9 പേരും എട്ടുപേര്‍ കോട്ടയം ജില്ലയില്‍ നിന്നും ഉള്ളവര്‍ ആണ് ആലപ്പുഴ കാസര്‍കോട് ജില്ലകളില്‍ നിന്നും നാല് പേരും ഇടുക്കി എറണാകുളം പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നും മൂന്നുപേരും വയനാട് ജില്ലയില്‍ നിന്നും ഒരാളുമാണ് ഉള്ളത് ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ള നിരവധി പേരുമുണ്ട് 55 ബിരുദധാരികളും 18 ബിരുദാനന്തര ബിരുദധാരികളും മൂന്ന് എംപി കാലും മൂന്ന് എം ടെക്ക് 39 ബിടെക് ഉണ്ട് ഈ 118 പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ 44 പേര്‍ വിവാഹിതരാണ്.