News One Thrissur
Updates

അന്തിക്കാട് സൗജന്യ നേത്ര തിമിര ഗ്ലോക്കോമ നിർണ്ണയ ക്യാമ്പ്

അന്തിക്കാട്: ലോകഗ്ലോക്കോമ ദിനത്തോടനുബന്ധിച്ച്  അന്തിക്കാട് ബ്ലോക്ക് കമ്യൂണിറ്റി  ഹെൽത്ത് സെന്ററിന്റെയും തൃശ്ശൂർ ജില്ലാ സഞ്ചരിക്കുന്ന നേത്ര വിഭാഗത്തിന്റെയും  സംയുക്ത ആഭിമുഖ്യത്തിൽ   അന്തിക്കാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വച്ച് സൗജന്യ നേത്ര തിമിര ഗ്ലോക്കോമ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉത്ഘാടനം അന്തിക്കാട്പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജീന നന്ദൻ നിർവ്വഹിച്ചു. മെമ്പർമാരായ ശ്രീ ടി.പി രഞ്ജിത്ത്, മിനി ആന്റോ, അനിത ശശി, ശാന്താ സോളമൻ , മെഡിക്കൽ ഓഫീസർ ഡോ. സെന്തിൽ മാത്യു, ഡോ. ദീപ്തി, ഹെൽത്ത്  ഇൻസ്പെക്ടർ ജയ്ജൻ,ഹെഡ് നേഴ്സ് സോഫി ജോൺ, ഡോ. ഹിമ, ഒപ്റ്റ മെട്രിസ്റ്റ് മാരായ അശ്വതി ജയമോൻ, ശബ്നത്ത്, ജെ.എച്ച്.ഐ എം.ബി ബിനോയ് തുടങ്ങിയവർ നേതൃത്വം നൽകി. ക്യാമ്പിൽ നൂറിലേറെ പേർ പങ്കെടുത്തു. ഓട്ടോ, ടാക്സി ഡ്രൈവർമാർക്ക് പരിശോധനയ്ക്ക് പ്രത്യേകംസൗകര്യം ഏർപ്പെടുത്തിയിരുന്നു.

Related posts

ഉണ്ണികൃഷ്ണൻ അന്തരിച്ചു.

Sudheer K

അരിമ്പൂരിൽ “ഡമ്മി നോട്ട് ” തട്ടിപ്പ് ലോട്ടറി വില്പനക്കാരിയെ കബളിപ്പിച്ചു പണം തട്ടി

Sudheer K

മതിലകം ഗ്രാമപഞ്ചായത്ത് ബജറ്റ് : പാർപ്പിട പദ്ധതിക്ക് ഊന്നൽ

Sudheer K

Leave a Comment

error: Content is protected !!