അരിമ്പൂർ: അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ വയോജന കലോത്സവം അരിമ്പൂർ കമ്യൂണിറ്റി ഹാളിൽ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.ശശിധരൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിന്ധു ശിവദാസ് അധ്യക്ഷത വഹിച്ചു. താന്ന്യം പഞ്ചായത്ത് പ്രസിഡൻ്റ് ശുഭ സുരേഷ്, അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ, ഐ.സി.ഡി.എസ് ഓഫീസർ എസ്. ശുഭ, സുപ്പർ വൈസർ കെ.ബി.വസുമതി, ബ്ലോക്ക് മെമ്പർ മാരായ ടി.ബി. മായ, സി.കെ.കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.