തളിക്കുളം: ജനകീയം ഡി ഹണ്ട് ന്റെ ഭാഗമായുള്ള പരിശോധനയിൽ തളിക്കുളത്ത് കഞ്ചാവുവിൽപ്പിനക്കിടയിൽ യുവാവിനെ പൊലീസ് ഓടിച്ചിട്ട് പിടികൂടി.തളിക്കുളം സ്വദേശിയായ തോപ്പിൽ വീട്ടിൽ ആഷിഖ് ( 30 ) എന്നയാളെയാണ് വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിർദ്ദേശപ്രകാരമാണ് കഞ്ചാവ് വിൽപ്പനക്കാരെ പിടികൂടാൻ വാടാനപള്ളി പൊലീസ് പരിശോധന ശക്തമാക്കിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലിസ് പാഞ്ഞെത്തുകയായിരുന്നു. ശനിയാഴ്ച രാത്രി തളിക്കുളം ശ്രീ ധർമ്മശാസ്ത ക്ഷേത്രത്തിന് സമീപം വെച്ച് ആഷിഖ് മറ്റൊരാൾക്ക് കഞ്ചാവ് വിൽക്കാൻ ശ്രമിക്കുകയായിരുന്നു. പൊലീസിനെ കണ്ട് ഓടിയതോടെ ഇയാളെ ഓടിച്ചിട്ട് പൊലീസ് പിടികൂടുകയായിരുന്നു. ദേഹപരിശോധനയിൽ 18 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീലക്ഷ്മി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാജ്കുമാർ, ജിനേഷ്, സിവിൽ പൊലീസ് ഓഫീസർ അലി, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ എൻ.ആർ.സുനീഷ് എന്നിവരാണ് ആഷിഖ്നെ അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.