News One Thrissur
Updates

വലപ്പാട് ഹൈസ്കൂൾ ഗ്രൗണ്ട് നവീകരണം: നിർമ്മാണ പ്രവർത്തനം മന്ത്രി ഉദ്ഘാടനം ചെയ്തു.

തൃപ്രയാർ: ഒരു പഞ്ചായത്തിൽ ഒരു കളിക്കളം എന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാന കായിക വകുപ്പിൻ്റെയും നാട്ടിക എം. എൽ എ യുടെ എ.ഡി. എസ് ഫണ്ടും ഉൾപ്പെടുത്തി 1 കോടി രൂപ വിനിയോഗിച്ചു നിർമ്മിക്കുന്ന വലപ്പാട് ഹൈസ്കൂൾ ഗ്രൗണ്ട് നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർമ്മാണോദ്ഘാടനം നിർവഹിച്ചു.നാട്ടിക എം.എൽ.എ സി.സി മുകുന്ദൻ അധ്യക്ഷത വഹിച്ചു. 50 ലക്ഷം രൂപ വീതമായിട്ടാണ് രണ്ടു ഫണ്ടുകളും അനുവദിച്ചിട്ടുളളത്. ഫുട്ബോൾ കോർട്ട് ,ഗാലറി, അക്രിലിക് ബാഡ്മിൻ്റൺ കോർട്ട്, ക്രിക്കറ്റ് നെറ്റ്സ് എന്നിവയാണ് പദ്ധതിയിൽ ഉള്ളത്. കളിക്കാർക്ക് വീഴ്ചയിൽ ഉണ്ടാകുന്ന പരിക്ക് കുറയ്ക്കുന്നതിനായി കുഷൻ ലയർ ഫുട്ബോൾ കോർട്ട് ആണ് സജ്ജമാക്കുന്നത്. ഗ്രൗണ്ടിൻ്റെ കിഴക്കു ഭാഗത്തായി മൂന്നു വരികൾ ഉള്ള ഗാലറിയും പദ്ധതിയിലുണ്ട്. ആറു മീറ്റർ ഉയരത്തിൽ നൈലോൺ നെറ്റ് ഉപയോഗിച്ച് ഫെൻസിനും നിർമ്മിക്കും. സ്പോർട്ട് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനീയർ പി.കെ. അനിൽ കുമാർ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ്, ജില്ലാ പഞ്ചായത്തംഗം മഞ്ജുള അരുണൻ, വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപ്പറമ്പിൽ, തളിക്കുളംബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി. പ്രസാദ്, വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് .ഷിനിത ആഷിഖ്, സ്പോർട്സ് & യൂത്ത് അഫയേഴ്സ്, ഡയറക്ടറേറ്റ് ഡെപ്യുട്ടി ഡയറക്ടർ സി.എസ്.രമേഷ്, സി.ആർ ഷൈൻ, വി.ആർ ജിത്ത്, ഇ.പി അജയഘോഷ്, വലപ്പാട് എഇഒ കെ.വി അമ്പിളി, ഇ.കെ തോമസ് മാസ്റ്റർ, എ.ജി സുഭാഷ്, പി.എസ് സന്തോഷ്,  ആർ.എം മനാഫ്, പ്രധാനധ്യാപിക ടി.ജി. ഷീജ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ കെ.എസ്. സിനി, ഷഫീക്ക് വലപ്പാട്, സരിത രാജു. ഷീബ ഷാജഹാൻ, പി.കെ സുഭാഷ് ചന്ദ്രൻ മാസ്റ്റർ, പിൻസിപ്പാൾ പി.സി. സാവിത്രി എന്നിവർ സംസാരിച്ചു.

Related posts

കയ്പ‌മംഗലത്ത് വീണ്ടും പൈപ്പ് പൊട്ടി.

Sudheer K

നളിനി അന്തരിച്ചു.

Sudheer K

അന്തിക്കാട് തിങ്കളാഴ്ച ഗതാഗത നിയന്ത്രണം

Sudheer K

Leave a Comment

error: Content is protected !!