ചേർപ്പ്: ചേർപ്പ് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ തിരുവുള്ളക്കാവ് – പാറക്കോവിൽ റോഡിൽ മാലിന്യം നിക്ഷേപിച്ചവർക്കെതിരെ നടപടിയെടുത്ത് ചേർപ്പ് ഗ്രാമപഞ്ചായത്ത്. മാലിന്യ മുക്തം നവകേരളം , സീറോ വേസ്റ്റ് ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽവാർഡ് തല ശുചീകരണം നടത്തുന്നതിനിടയിലാണ് തിരുവുള്ളക്കാവ് പാറക്കോവിൽ റോഡിൽ മൂന്ന് വലിയ പ്ലാസ്റ്റിക് ഗാർബേജ് കവറിൽ മാലിന്യം കെട്ടി നിക്ഷേപിച്ച നിലയിൽ കണ്ടെത്തിയത്. വാർഡ് മെമ്പർ ജിജി പെരുവനത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മാലിന്യം നിക്ഷേപിച്ചവരുടെ വിവരം ലഭിക്കുകയും. ശനിയാഴ്ച തൃശൂർ ടൗൺ ഹാളിൽ തൃശൂർ സമൂഹ്യ നീതി വകുപ്പിന്റെ കീഴിൽ നടത്തിയ നക്ഷ മുക്ത ഭാരത് അഭിയാൻ എന്ന പരിപാടിയ്ക്ക് ശേഷം ഉണ്ടായ മാലിന്യ അവശിഷ്ടങ്ങളാണ് വഴിയരികിൽ നിക്ഷേപിച്ചിരിക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തു.മാലിന്യം നിക്ഷേപിച്ചവർക്കെതിരെ 10000 രൂപ ചേർപ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പിഴ ചുമത്തി.