അരിമ്പൂർ: കുന്നത്തങ്ങാടിയിൽ ടോറസ് ലോറിയിൽ നിന്ന് വീണു കിടന്ന മണ്ണും ചളിയും മൂലം വാഹനയാത്രക്കാർ ദുരിതത്തിലായി. രാവിലെ ആറോടെ അതുവഴി പോയ ലോറിയിൽ നിന്നുള്ള മണ്ണാണ് റോഡിൽ പരന്നു കിടന്നത്.
വാഹനങ്ങൾ പോയി പൊടിശല്യം രൂക്ഷമായതോടെ ചിലർ വെള്ളം നനച്ചു. ഇതിനു ശേഷം ബൈക്ക് യാത്രക്കാരൻ അടക്കം പലരും ഇവിടെ തെന്നിവീഴുന്ന അവസ്ഥയുണ്ടായി. അരിമ്പൂർ പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചേർന്ന് റോഡിലെ മണ്ണ് നീക്കം ചെയ്യുകയും ഫയർഫോഴ്സ് സ്ഥലത്തെത്തി റോഡ് വെള്ളമടിച്ച് വൃത്തിയാക്കുകയുമായിരുന്നു.