News One Thrissur
Updates

മാമ്പുള്ളി ചീപ്പ് അടച്ചില്ല; കനോലിക്കനാലിൽ നിന്നും ഉപ്പു വെള്ളം കയറി മണലൂർ പഞ്ചായത്തിലെ തീരദേശ വാസികൾ ദുരിതത്തിൽ.

കണ്ടശാംകടവ്: സമയബന്ധിതമായി ചീപ്പ് അടയ്ക്കാത്തതിനെ തുടർന്ന്കനോലി കനാലിൽ നിന്നും മാമ്പുള്ളി ചീപ്പ് വഴി ഉപ്പ് വെള്ളം കയറുന്നത് മൂലം മണലൂർ പഞ്ചായത്തിലെ ഭൂരിഭാഗം തീര പ്രദേശങ്ങളിലും ജനജീവിതം ദുസ്സഹമായി. കിണറുകളിലും കര കൃഷിയിലും ഉപ്പ് വെള്ളം കലർന്നതോടെ വലിയ ദുരിത്തിലാണ് ജനങ്ങൾ. മണലൂർ പഞ്ചായത്ത് ഭരണസമിതി ആവശ്യമായ ഇടപെടലുകൾ സമയാസമയങ്ങളിൽ നടത്താത്തത് മൂലമാണ് കഴിഞ്ഞ രണ്ടു മൂന്നു വർഷമായി ഉപ്പുവെള്ള ഭീഷണി ഒഴിയാതെ നിലനിൽക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. വേനൽക്കാലമാകുമ്പോൾ പ്രദേശത്തെ ജനങ്ങളുടെ പ്രതീക്ഷയും ആശ്രയവുമായിരുന്ന രാമൻ കായലിലും ഉപ്പ് വെള്ളമെത്തി കഴിഞ്ഞതായി പ്രദേശവാസികൾ പറഞ്ഞു. കുടിവെള്ളത്തിനായി ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് വാട്ടർ അതോറിറ്റിയുടെ ശുദ്ധജലമാണ്. കുടിവെള്ളം ഒഴിച്ചുള്ള മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി സ്വന്തമായി പ്രദേശവാസികൾ ചെറിയ കിണറുകൾ നിർമ്മിച്ചിട്ടുണ്ട്. ഈ കിണർ വെള്ളവും ഉപ്പ് കയറി ഉപയോഗശൂന്യമായി കഴിഞ്ഞു. അതിനു പുറമേ തെങ്ങ്, വാഴ, പച്ചക്കറികൾ തുടങ്ങിയ കര കൃഷികളും നശിച്ചുകൊണ്ടിരിക്കുകയാണ്. കേരള കർഷക സംഘത്തിൻ്റെ നേതൃത്വത്തിൽ നെൽകൃഷി ഇറക്കിയിട്ടുണ്ട്. രണ്ടുമാസത്തോളം വളർച്ചയെത്തിയ ഈ നെൽ ചെടികളും ഉപ്പുവെള്ള ഭീഷണിയിൽ ആയിക്കഴിഞ്ഞു. മണലൂർ പഞ്ചായത്ത് ഇടപെട്ട് അടിയന്തര നടപടികൾ എടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം ഈ വിഷയം ചൂണ്ടിക്കാണിച്ച് നിരവധിതവണ മണലൂർ പഞ്ചായത്ത് അധികൃതരെസമീപിച്ചുവെങ്കിലും ഉചിതമായ നടപടികളോ ഇടപെടലുകളോ ഉണ്ടായിട്ടില്ലെന്ന് കേരള കർഷകസംഘം കാരമുക്ക് മേഖലാ സെക്രട്ടറി വി.പി പ്രവീൺ പറയുന്നു.

Related posts

ബീവി അന്തരിച്ചു.

Sudheer K

തളിക്കുളത്ത് മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മേശയും കസേരയും വിതരണം നടത്തി

Sudheer K

ഏങ്ങണ്ടിയൂരിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് മൂന്ന് യുവാക്കൾക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!