News One Thrissur
Updates

കാഞ്ഞാണി സെന്റ് തോമസ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ 46ാം ഊട്ടു തിരുനാളിനു കൊടിയേറി

കാഞ്ഞാണി: സെന്റ് തോമസ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ 46ാം ഊട്ടു തിരുനാളിനും കപ്പേളയിലെ സംയുക്ത തിരുനാളിനും കൊടിയേറി. ചടങ്ങുകൾക്ക് വികാരി ഫാദർ ദാവീദ് വിതയത്തിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന, തിരുനാൾ കൊടിയേറ്റം എന്നിവ നടന്നു.bമാർച്ച് 22 നാണ് തിരുനാൾ. രാവിലെ ആഘോഷമായ തിരുനാൾ കുർബാന, ലദീഞ്ഞ്, നൊവേന, തിരുനാൾ പ്രദക്ഷിണം എന്നിവയുംവൈകീട്ട് വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന, തുടർന്ന് ഇടവകയുടെ തെക്കേ അതിർത്തിയിൽ നിന്നും വിശുദ്ധ യൗസേപ്പിതാവിന്റെ ലില്ലി എഴുന്നള്ളിപ്പും ഉണ്ടാകും. 11.30 മുതൽ ഉച്ചയ്ക്ക് 2 മണി വരെ സാന്തോം പാരീഷ് ഹാളിൽ ഊട്ട് നേർച്ചയും ഉണ്ടായിരിക്കും. കമ്മിറ്റി ഭാരവാഹികളായ കൺവീനർ ടോണി എലുവത്തിങ്കൽ, കൈക്കാരന്മാരായ വർഗ്ഗീസ് ചാലയ്ക്കൽ, എ.പി റോബി, നവീൻ തോമസ്, സെക്രട്ടറി റൂബി ബിജു, ട്രഷറർ എം. ജെ സെബാസ്റ്റ്യൻ, ജോയിൻ കൺവീനർ സി.എം തോമസ്. അംഗങ്ങളായ സി.എ സെബി, സാംസൺ, ഫ്രാൻസിസ് ചാലയ്ക്കൽ, ടി.ഡി ജെയ്ക്കബ്, എം.എഫ് സ്റ്റാൻലി തുടങ്ങിയവർ കൊടിയേറ്റ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Related posts

ദേവസ്സി അന്തരിച്ചു

Sudheer K

കനോലി പുഴയിൽ മൃതദേഹം

Sudheer K

തൃശ്ശൂർ കോടതിയിലെ അഭിഭാഷകരുടെ ക്ലർക്ക് മാരുടെ ഡയറക്ടറി പ്രകാശനം ചെയ്തു.

Sudheer K

Leave a Comment

error: Content is protected !!