തളിക്കുളം: സി.പി.എം നേതൃത്വത്തിൽ തളിക്കുളത്ത് മനുഷ്യച്ചങ്ങല തീർത്തു. തളിക്കുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മനുഷ്യച്ചങ്ങലയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നിരവധി പേർ അണിചേർന്നു. തളിക്കുളം സെൻററിൽ നടത്തിയ പൊതുസമ്മേളനം സി.പി.എം ജില്ല സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കെ.ആർ. സീത അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എം.എ. ഹാരീസ് ബാബു, എക്സൈസ് ഇൻസ്പെക്ടർ വി.ജി. സുനിൽ കുമാർ, ഏരിയ കമ്മിറ്റി അംഗം അഡ്വ. വി.കെ. ജ്യോതി പ്രകാശ്, ലോക്കൽ സെക്രട്ടറി ഇ.പി.കെ. സുഭാഷിതൻ, അലോക് മോഹൻ, ഇ.എ. സുഗതകുമാർ, പി.ഐ. സജിത, അഡ്വ. പി.ആർ. വാസു, ഇ.സി. പ്രദീപ്, ബി.എൻ. ജയാനന്ദൻ, സുപ്രിയ ഹരിലാൽ തുടങ്ങിവർ സംസാരിച്ചു.
previous post