കാഞ്ഞാണി: മണലൂർ സഹകരണ ആശുപത്രിയും പോർഫ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പും പോർഫ ഐഡി കാർഡ് വിതരണവും ഡയാലിസിസ് രോഗികൾക്ക് മരുന്ന് വിതരണവും നടത്തി അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.ശശിധരൻ ഉദ്ഘാടനം നിർവഹിച്ചു.സഹകരണ ആശുപത്രി പ്രസിഡൻ്റ് എ.വി.ശ്രീവത്സൻ അധ്യക്ഷത വഹിച്ചു. വൃക്ക ദിനത്തിനെക്കുറിച്ച് അഡ്വ: എം.പി.ബെന്നി ക്ലാസ്സ് നയിച്ചു. ബോർഡ് അംഗം പി.വി. സുരേഷ്,പോർഫ് ജില്ലാ സെക്രട്ടറി സുരേഷ് വെങ്കിടങ്ങ് ,ജില്ലാ പ്രസിഡൻ്റ് കെ.വി. പീതാംബരൻ, ട്രഷറർ സുരേഷ് പഴയന്നൂർ, ജിജോ തെക്കത്ത്, കെ.വി.സുനിൽകുമാർ, ഡോ. ബാസിൽ ഹുസൈൻ, ഡോ. ആദർശ്, ബോർഡ് അംഗം കസതുർ ഭായ് ദേവ, സി.പി.എം. എൽസി സെക്രട്ടറി കെ.വി.രാജേഷ്, അഡ്വi രഘുനാഥ് എന്നിവർ പങ്കെടുത്തു.
previous post