News One Thrissur
Updates

ചേറ്റുപുഴയിൽ റോഡിലെ കുഴിയിൽ ചാടി തെന്നി വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു

മനക്കൊടി: റോഡിലെ കുഴിയിൽ ബൈക്ക് ചാടിയതിനെ തുടർന്ന് തെന്നി വീണ് പരിക്കേറ്റ യുവാവ് മരിച്ചു. ചേറ്റുപുഴ ഇറ്റാലിയ മാർബിൾ വില്പന കേന്ദ്രത്തിന് സമീപം വല്ലച്ചിറക്കാരൻ സോണി ജോർജിൻ്റെ മകൻ ഡിനോൻ (28) ആണ് മരിച്ചത്. ബാംഗ്ലൂരിൽ ഐ.ടി. കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ ജനുവരി 26ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം, ഇരിഞ്ഞാലക്കുട
നടവരമ്പിലെ ബന്ധു വീട്ടിൽ നിന്നും ബൈക്കിൽ മടങ്ങിയ ഡിനോൺ പൊളിച്ചിട്ട റോഡിലെ കുഴിയിൽ ചാടി നിയന്ത്രണം വിട്ട് തെന്നി വീണാണ് അപകടം. രാത്രിയായതിനാൽ ആശുപത്രിയിൽ എത്തിക്കാനും വൈകിയിരുന്നു. പരിക്കേറ്റ ഡിനോണെ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിലും തുടർന്ന് അമൃതയിലും ചികിത്സ തേടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ : ലിനറ്റ് (അധ്യാപിക, ബഹ്റിൻ). സഹോദരങ്ങൾ: ഓസ്ട്രിൻ , ദിൽഷൻ. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് നാലിന് ചേറ്റുപുഴ പരി. കർമ്മല മാതാ പള്ളി സെമിത്തേരിയിൽ.

Related posts

പെരിങ്ങോട്ടുകര കാനാടിക്കാവ് വിഷ്ണുമായ ക്ഷേത്രത്തിൽ ആനയൂട്ട്.

Sudheer K

വിശാലാക്ഷി അന്തരിച്ചു

Sudheer K

എറിയാട് നിർമ്മാണത്തിലുള്ള കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണ് ഗൃഹനാഥൻ മ​രി​ച്ചു

Sudheer K

Leave a Comment

error: Content is protected !!