പെരിങ്ങോട്ടുകര: താന്ന്യത്ത് വീട് കയറിയുള്ള ഗുണ്ടാ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് വെട്ടേറ്റു. താന്ന്യം തെക്ക് കുളപ്പാടത്തിന് സമീപം കാതിക്കുടത്ത് കുട്ടന്റെ ഭാര്യ ലീലയുടെ കൈക്കാണ് വെട്ടേറ്റത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ലീലയുടെ അടുത്ത വീട്ടിൽ ആക്രമികൾ കയറി ബഹളമുണ്ടാക്കുന്നതു കണ്ടപ്പോൾ ഇവരുടെ മകൻ സംഭവമന്വേഷിക്കാൻ ചെന്നതായിരുന്നു. മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് ഇവർക്ക് വെട്ടേറ്റത്. ലീലയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.