ചേർപ്പ്: മോദി സർക്കാർ കേരള ജനതയോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഇടതുപക്ഷ ജനാധിപത്യമുന്നണി നാട്ടിക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചേർപ്പ് ബി.എസ്.എൻ.എൽ. ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. മുൻ മന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം ചേർപ്പ് ഏരിയാ സെക്രട്ടറി ഏ.എസ്. ദിനകരൻ അദ്ധ്യക്ഷനായിരുന്നു. യു.കെ. ഗോപാലൻ, ഷൺമുഖൻ വടക്കുംപറമ്പിൽ, മോഹനൻ, എം.കെ. വസന്തൻ, എം.ജി . ജയകൃഷ്ണൻ, പി.ആർ.വർഗീസ്, സെബി ജോസഫ് പെല്ലിശ്ശേരി, കെ.കെ.അനിൽ,ഷീല വിജയകുമാർ, കെ.പി. സന്ദീപ്, കെ.എൻ ജയദേവൻ, കെ.കെ. ജോബി . എന്നിവർ സംസാരിച്ചു.