News One Thrissur
Updates

നടൻ മമ്മൂട്ടിക്ക് അഞ്ചു ദിവസത്തെ പ്രോട്ടോൺ തെറാപ്പി; ആശങ്കപ്പെടാനില്ലെന്ന് പിആർ ടീം

കൊച്ചി: വൻ കുടലിൽ അർബുദത്തിൻ്റെ പ്രാ ഥമിക ലക്ഷണം കണ്ടതിനെതുടർന്ന് മലയാ ളത്തിൻ്റെ നടൻ മമ്മൂട്ടി വിശ്രമത്തിൽ. ചെ ന്നൈയിലെ ആശുപത്രിയിൽ ഈ ആഴ്ച അ ദ്ദേഹം ചികിത്സയ്ക്ക് വിധേയനാകും. അഞ്ചു ദിവസത്തെ പ്രോട്ടോൺ തെറാപ്പിയാണ് ന ടത്തുന്നത്. ഇതിനായി ബുധനാഴ്‌ച അദ്ദേഹത്തെ ആ ശുപത്രിയിൽ പ്രവേശിപ്പിക്കും. എന്നാൽ സോഷ്യൽ മീഡിയയിൽ ചിലർ പ്രചരിപ്പിക്കു ന്നതുപോലെ യാതൊരുവിധ ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്ന് മമ്മൂട്ടിയുടെ പിആർ ടീം അറിയിച്ചു. നേരത്തെ രോഗനിർണയം നടന്നതിനാൽ പ്രാഥമിക ചികിത്സകൊണ്ട് നടന് പൂർണ ആരോഗ്യവാനായി തിരിച്ചെത്താ നാകുമെന്നാണ് പ്രതീക്ഷ.

മഹേഷ് നാരായണൻ സംവിധാനം ചെയ്യു ന്ന ബിഗ് ബജറ്റ് ചിത്രത്തിൽ അഭിനയിച്ചു വ രികയായിരുന്നു മമ്മൂട്ടി മോഹൻലാലും ഫ ഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ന യൻതാരയുമുൾപ്പെടെ വൻ താരനിരയുള്ള ചിത്രമാണിത്. ഇതിൻ്റെ ചിത്രീകരണത്തിൽ നിന്ന് ചെറിയൊരു ഇടവേളയെടുത്താണ് ചി കിത്സ. പ്രോട്ടോൺ തെറാപ്പി കഴിഞ്ഞ് സിനി മയുടെ ചിത്രീകരണം പൂർത്തിയാക്കാനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്. അതിനുശേഷം കുടുംബവുമൊത്ത് വിദേശത്ത് അവധി ആ ഘോഷിക്കാൻ നടൻ പോകുമെന്നും പിആ ർ ടീം വ്യക്തമാക്കി. താരം ഇപ്പോൾ ചെന്നൈയിലെ വസതിയി ലാണുള്ളത്. ഇവിടെനിന്നും തേനാംപെട്ടിലു ള്ള ആശുപത്രിയിൽ എന്നും പോയി മടങ്ങ ത്തക്കവിധമാണ് ചികിത്സ ക്രമീകരിച്ചിരിക്കു ന്നത്. ഭാര്യ സുൽഫത്ത്, മകനും നടനുമായ ദു ൽഖർ സൽമാൻ, മകൻ്റെ ഭാര്യ അമൽ സൂഫി യ, മകൾ സുറുമി, മകളുടെ ഭർത്താവ് മുഹ മ്മദ് റെഹാൻ സയിദ് എന്നിവരും മമ്മൂട്ടിക്ക് ഒപ്പമുണ്ട്.

Related posts

കാറും ബൈക്കും കൂട്ടിയിടിച്ച് യുവതിക്ക് പരിക്കേറ്റു

Sudheer K

കൂർക്കഞ്ചേരി കുറുപ്പം റോഡ് കോണ്‍ക്രീറ്റ് നിർമാണ പ്രവൃത്തി: തൃശൂർ നഗരത്തിൽ ഇന്നുമുതൽ ഗതാഗത പരിഷ്കാരം

Sudheer K

പാതിവില തട്ടിപ്പിൽ ബിജെപി – സിപിഎം നേതാക്കളുടെ അറസ്റ്റ് ആവശ്യപ്പെട്ട് കാഞ്ഞാണിയിൽ കോൺഗ്രസ് ധർണ നടത്തി.

Sudheer K

Leave a Comment

error: Content is protected !!