News One Thrissur
Updates

അന്തിക്കാട് പൊതുമരാമത്ത് റോഡിലെ ഫുട്പാത്തിൽ സ്ലാബ് തകർന്നത് അപകടക്കെണിയായി

അന്തിക്കാട്: പൊതുമരാമത്ത് വകുപ്പിൻ്റെ റോഡിലെ ഫുട്പാത്തിൽ സ്ലാബ് തകർന്നത് അപകടക്കെണിയായി മാറി. അന്തിക്കാട് സെന്ററിന് അടുത്തുള്ള സെലിബറേഷൻ ഹാളിന് മുന്നിലാണ് സംഭവം. റോഡിനോട് ചേർന്നുള്ള കാനയുടെ ഒരു സ്ലാബാണ് തകർന്നത്. ഏതോ ഭാരവാഹനം കയറിയിട്ടാകാം സ്ലാബ് തകർന്നതെന്ന് കരുതുന്നു. ഫുട്പാത്തിലൂടെ കാൽനടയാത്രക്കാർ അശ്രദ്ധയോടെ നടന്ന് വന്നാൽ അപകടത്തിൽ പെടുമെന്നുറപ്പാണ്. സമീപത്തെ സ്കൂളിലേക്ക് വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിന് പേർ സഞ്ചരിക്കുന്ന റോഡിലാണ് ഈ അപകടക്കെണി.

Related posts

കാഞ്ഞാണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു.

Sudheer K

താന്ന്യം പഞ്ചായത്ത് ഓഫീസിനു മുന്നിൽ കോൺഗ്രസിന്റെ പ്രതിഷേധ ധർണ്ണ

Sudheer K

പെരിങ്ങോട്ടുകരയിലെ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടു കടത്തി

Sudheer K

Leave a Comment

error: Content is protected !!