കയ്പമംഗലം: ഇന്നലെ വൈകീട്ടുണ്ടായ കാറ്റിലും മഴയിലും കയ്‌പമംഗലത്ത് നാശനഷ്ടം. വീടുകൾക്ക് മുകളിലും കെഎസ്ഇബി ലൈനിലും മരം വീണുമാണ് അപകടങ്ങളുണ്ടായിട്ടുള്ളത്. കയ്‌പമംഗലം മൂന്നാം വാർഡിൽ പഞ്ചായത്തോഫീസിന് പടിഞ്ഞാറ്. ഭാഗത്താണ് നാശനഷ്ടം കൂടുതൽ, വയമ്പനാട്ട് രുക്‌മിണി തങ്കപ്പന്റെ വീടിന് മുകളിൽ കൂറ്റൻ മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നിട്ടുണ്ട്. തൊട്ടടുത്ത് പുത്തൂർ അഭിലാഷിൻ്റെ വീടിന് മുകളിലും മരം വീണിട്ടുണ്ട്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് മേഖലയിൽ ശക്തമായ കാറ്റും മഴയും ഉണ്ടായത്. ലൈനിലേക്ക് മരങ്ങൾ വീണതിനാൽ പലയിടത്തും വൈദ്യുതി ബന്ധം താറുമാറായിട്ടുണ്ട്.