News One Thrissur
Updates

ഭൂരിപക്ഷമില്ല: നാട്ടികയിൽ ബജറ്റ് തടഞ്ഞ് യുഡിഎഫ്.; ഒടുവിൽ ബിജെപി പിന്തുണയിൽ ബജറ്റ് പാസാക്കി 

തൃപ്രയാർ: നാട്ടികപഞ്ചായത്ത് ഭരണസമിതിയിൽ ഭൂരിപക്ഷം ഇല്ലാത്തവരെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് നാട്ടിക ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരണം യുഡിഎഫ് അംഗങ്ങൾ തടസ്സപ്പെടുത്തി. ബജറ്റ് അവതരിപ്പിക്കാൻ പഞ്ചായത്ത് പ്രസിഡൻ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ക്ഷണിച്ചപ്പോൾ ഭൂരിപക്ഷമില്ലാത്തവർ രാജിവെക്കണമെന്നും ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കുകയില്ലെന്നും യുഡിഎഫ് അംഗങ്ങൾ വിളിച്ചുപറഞ്ഞു സീറ്റിൽ നിന്നും എഴുന്നേറ്റു, ബജറ്റ് അവതരണം തുടങ്ങിയപ്പോൾ ഡയസിനു മുന്നിൽ നിന്ന് പ്രസംഗിച്ചും മുദ്രാവാക്യം വിളിച്ചും ബജറ്റ് അവതരണം യുഡിഎഫ് അംഗങ്ങൾ തടസ്സപ്പെടുത്തി. ബജറ്റ് രേഖ യുഡിഎഫ് അംഗങ്ങൾ പിടിച്ചുവാങ്ങി കീറിയെറിഞ്ഞു പ്രതിഷേധിച്ചു. നാട്ടികയുടെ വികസനവും ക്ഷേമവും ഇല്ലാതാക്കിയവർ അഴിമതി നടത്താൻ വേണ്ടി മാത്രമാണ് ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും അധികാരത്തിൽ കടിച്ചു തൂങ്ങുന്നതെന്ന് യുഡിഎഫ് അംഗങ്ങൾ ആരോപിച്ചു, സിപിഎമ്മിന്റെ അഴിമതിക്ക് കുടപിടിക്കുന്ന ബിജെപി അഴിമതിയിൽ പങ്കു പറ്റുന്നുണ്ടെന്നും പ്രതിഷേധത്തിന് നേതൃത്വം നൽകിയ യുഡിഎഫ് അംഗങ്ങളായ പി. വിനു, ശ്രീദേവി മാധവൻ, ബിന്ദു പ്രദീപ്, കെ.ആർ ദാസൻ, റസീന ഖാലിദ്, സി.എസ് മണികണ്ഠൻ എന്നിവർ കൂട്ടിച്ചേർത്തു, ബഹളത്തിനൊടുവിൽ ഭൂരിപക്ഷം ഇല്ലാത്ത സിപിഎം നേതൃത്വം നൽകുന്ന പഞ്ചായത്ത് ഭരണസമിതി ബിജെപിയുടെ പരസ്യ പിന്തുണയോടുകൂടിയാണ് നാട്ടിക ഗ്രാമപഞ്ചായത്തിന്റെ ബജറ്റ് പാസാക്കിയെടുത്തത്.

Related posts

തൃപ്രയാറിലെ വീബി മാളിൽ ഹോട്ടൽ ഉടമയെ നാലംഘ സംഘം ആക്രമിച്ചു; പ്രതിഷേധവുമായി ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ

Sudheer K

ചൊവ്വൂരിൽ ഗൃഹനാഥൻ്റെ മൃതദേഹം വീട്ടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി

Sudheer K

പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേർന്നു

Sudheer K

Leave a Comment

error: Content is protected !!