News One Thrissur
Updates

ഭവന നിർമ്മാണത്തിന് പ്രാധാന്യം നൽകി വെങ്കിടങ്ങ് പഞ്ചായത്ത് ബജറ്റ്.

വെങ്കിടങ്ങ്: ഭവന നിർമ്മാണത്തിന് പ്രാധാന്യം നൽകി വെങ്കിടങ്ങ് പഞ്ചായത്ത് 2025-26 വർഷത്തേ ബജറ്റ് പഞ്ചായത്ത് പ്രസിഡൻറ് കൊച്ചപ്പൻ വടക്കൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡൻ്റ് മുംതാസ് റസാക്ക് അവതരിപ്പിച്ചു. 26.88 കോടി രൂപ വരവും 26.36 കോടി രൂപ ചിലവും 52.46 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്.
ഭവന നിർമ്മാണത്തിന്
4.73 കോടിയും, അഗതി ക്ഷേമത്തിന് 3.20 കോടിയും കാർഷിക മേഖലക്ക് 51.50 ലക്ഷവുമാണ്  നീക്കിവെച്ചിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിക്ക് 3.20 കോടിയും സാമൂഹ്യ സുരക്ഷിതത്വപെൻഷനുകൾക്ക് 7.25 കോടിയും വകയിരുത്തി.
അതിദാരിദ്ര നിർമ്മാർജനം മാലിന്യമുക്തം, റോഡുകളുടെ നവീകരണം എന്നിവക്കും അർഹമായ ഊന്നൽ നൽകുന്നു. തുടർന്ന് നടന്ന ചർച്ചയിൽ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൻ പൂർണ്ണിമ മോഹൻ, അബദുൾ മജീദ്, വാസന്തി ആനന്ദ്, സോമശേഖരൻ, എൻ.കെ വിമല, മൊയ്നുദീൻ, സിഡിഎസ് ചെയർ പേഴ്സൻ സുനീഷ സുഗതൻ ആസൂത്രണ സമിതി ഉപാധ്യക്ഷ രതി എം.ശങ്കർ സെക്രട്ടറി പി.എ ഷൈല എന്നിവർ സംസാരിച്ചു.

Related posts

തൃക്കുന്നത്ത് ക്ഷേത്ര കലാചാര്യ നന്തി ഗരുഡ പ്രഥമ പുരസ്കാരം മണലൂർ ഗോപിനാഥിന്.

Sudheer K

ഓണാഘോഷത്തിനിടെ തീറ്റമത്സരത്തിൽ പങ്കെടുത്തയാൾക്ക് ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി ദാരുണാന്ത്യം

Sudheer K

കിളിക്കൂട്ടിൽ എട്ടടി നീളമുള്ള മൂർഖൻ

Sudheer K

Leave a Comment

error: Content is protected !!