കാഞ്ഞാണി: കുറഞ്ഞ നിരക്കിൽ സാധാരണക്കാരന് ആധുനീക രീതിയിലുള്ള ചികിത്സ ലഭ്യമാക്കുന്നതിൻ്റെ ഭാഗമായി മണലൂർ സഹകരണ ആശുപത്രിക്ക് ആധുനീക സൗകര്യങ്ങളോട് കൂടിയ 5 നില കെട്ടിടത്തിൻ്റെ നിർമ്മിക്കുന്നതിന് ജനകീയ കൂട്ടായ്മയിൽ ധനശേഖര സമാഹരണത്തിന് ഉടക്കമായി ആശുപത്രി കോപൗണ്ടിൽ നടന്ന ചടങ്ങിൽ ,,നമ്മുടെ ആശുപത്രിക്കൊരു കൈതാങ്ങ് ക്യാമ്പയിനും ലഹരിവിരുദ്ധ സദസും കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ: ഡേവീസ് ചിറമ്മൽ ഉദ്ഘാടനം ചെയ്തു. ആശുപത്രി ഭരണ സമിതി പ്രസിഡൻറ് എ.വി ശ്രീവത്സൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം വി.എൻ സുർജിത്ത്, മണലൂർ പഞ്ചായത്ത് പ്രസിഡൻ്റ് സൈമൺ തെക്കത്ത്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിന്ധു ശിവദാസ്, വാർഡ് അംഗം മിനി അനിൽകുമാർ, സർക്കിൾ സഹകരണ യൂണിയൻ പ്രസിഡൻ്റ് ടി.വി ഹരിദാസൻ, ആശുപത്രി ഭരണസമിതി അംഗം പി.എ രമേശൻ, ആശുപത്രി ഓണററി മാനേജർ വി.വി സജീന്ദ്രൻ, മണലൂർ സഹകരണ ആശുപത്രി വികസന സമിതി കൺവീനർ ജിജോ തെക്കത്ത്, വർഗ്ഗീസ് തരകൻ, ജോൺസൺ എലുവത്തിങ്കൽ, ടി.ഐ ചാക്കോ, ഗിരിജ രാമചന്ദ്രൻ, കെ.വി ഡേവീസ്, എം.വി അരുൺ, രാഗേഷ് പറത്താട്ടിൽ എന്നിവർ സംസാരിച്ചു. ഓരോ നിലയും 4532 ചതുരശ്ര അടിയോട് കൂടിയാണ് നിർമ്മിക്കുക.ഇതിനാവശ്യമായ ഒരു ചാക്ക് സിമൻറ് മുതൽ ഒരു നില കെട്ടിടം വരെ എന്തും സ്പോൺസർ ചെയ്യാൻ സന്മനസുള്ളവർ തയ്യാറാകണമെന്നും നമ്മുടെ ആശുപത്രിക്കൊരു കൈതാങ്ങായി താനും കൂടെയുണ്ടാകുമെന്നും ഫാദർ ഡേവീസ് ചിറമ്മൽ ഉറപ്പ് നൽകി. മണലൂർ, വെങ്കിടങ്ങ്, അന്തിക്കാട്, അരിമ്പൂർ, പഞ്ചായത്തുകളിലെ ജനങ്ങൾക്ക് മിതമായ നിരക്കിൽ ചികിത്സ ലഭ്യമാക്കുകയാണ് ഉദ്ദേശം. സാധാരണക്കാരന് ആശ്രയിക്കാവുന്ന ഏക സഹകരണ ആശുപത്രിയാണ് മണലൂർ സഹകരണ ആശുപത്രി വൃദ്ധസദനം, പകൽവീട്, ഡയലാസിസ്, തുടങ്ങിയ സൗകര്യങ്ങളൊരുക്കാനും ഭരണസമിതിക്ക് പദ്ധതിയുണ്ട്.