തൃപ്രയാർ: പാർപ്പിടത്തിനും മാലിന്യ നിർമാർജനത്തിനും മുൻഗണന നൽകി വലപ്പാട് പഞ്ചായത്ത് 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് വി.ആർ. ജിത്ത് അവതരിപ്പിച്ചു. 40,68,66,236 രൂപ വരവും 36,07,28,000 രൂപ ചെലവും 4,61,38,236 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ ആരോഗ്യം, സാമൂഹികക്ഷേമം, പശ്ചാത്തല സൗകര്യ വികസനം എന്നിവക്കും മുൻഗണന നല്‍കിയിട്ടുണ്ട്. പാർപ്പിട മേഖലയിലെ ഉന്നമനത്തിന് 6,45,22,000 രൂപ വകയിരുത്തിയിട്ടുണ്ട്. പ്രസിഡന്റ് ഷിനിത ആഷിക് അധ്യക്ഷത വഹിച്ചു. കെ.എ.തപ്തി, സുധീർ പട്ടാലി, ജ്യോതി രവീന്ദ്രൻ, സെക്രട്ടറി ഐ.എസ്.ബിന്ദു എന്നിവർ പ്രസംഗിച്ചു.
previous post