News One Thrissur
Updates

നവീകരിച്ച വെങ്കിടങ്ങ് പഞ്ചായത്ത് ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തു.

വെങ്കിടങ്ങ്: നവീകരിച്ച വെങ്കിടങ്ങ് പഞ്ചായത്ത് ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വിഹിതം 5 ലക്ഷം രൂപയും, വെങ്കിടങ്ങ് പഞ്ചായത്ത് വിഹിതം 50000’രൂപയും അടക്കം 5,50000. രൂപ ഉപയോഗിച്ചാണ് പഞ്ചായത്ത് ഗ്രൗണ്ട് മണ്ണിട്ട് ഉയർത്തി നവീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലതി വേണുഗോപാൽ ഉദ്ഘാടനം നിർവ്വഹിച്ചു. വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് കൊച്ചപ്പൻ വടക്കൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് മുംതാസ് റസാക്ക്, ഇവി പ്രബിഷ്, എ.ടി അബ്ദുൾമജീദ്, ചാന്ദ്നി വേണു, സൗമ്യ സുകു , ജോസ് കെ.ഫ്രെഡി അസിസ്റ്റൻറ് സെക്രട്ടറി എന്നിവർ സംസാരിച്ചു.

Related posts

അന്തിക്കാട് പഞ്ചായത്ത്‌ വനിതകലോത്സവം 

Sudheer K

അരിമ്പൂരിൽ കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ

Sudheer K

തൃപ്രയാറിൽ കാറിടിച്ച് വൈമാളിലെ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!