കയ്‌പമംഗലം: പോക്സോ കേസിൽ പ്രതിയായ സിപിഎം നേതാവിനെ അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ കയ്‌പമംഗലം പോലീസ് സ്‌റ്റേഷനിലേയ്ക്ക് മാർച്ച് നടത്തി. സിപിഎം കയ്‌പമംഗലം ലോക്കൽ സെക്രട്ടറി ശക്തീധരനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി മാർച്ച് നടത്തിയത്. കൂരിക്കുഴി പഞ്ഞംപള്ളിയിൽ നിന്നുമാരംഭിച്ച മാർച്ച് സ്‌റ്റേഷനുമുന്നിൽ പോലീസ് തടഞ്ഞു. മാർച്ച് തടഞ്ഞ പോലീസുമായി നേതാക്കൾ അൽപ്പനേരം ഉന്തും തള്ളുമുണ്ടായെങ്കിലും സംഘർഷത്തിലേയ്ക്ക് നീങ്ങിയില്ല. ഡിസിസി ജന. സെക്രട്ടറി കെ.എഫ്. ഡൊമിനിക് മാർച്ച് ഉദ്ഘാടനം ചെയ്തുതു. കെ.വി. അബ്ദുൽമജീദ്, സി.ജെ. പോൾസൺ, സുനിൽ പി മേനോൻ, സി.ജെ. ജോഷ്, സുരേഷ് കൊച്ചുവീട്ടിൽ, പി.ടി. രാമചന്ദ്രൻ, ശോഭന രവി, സി.എസ്. രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
previous post