News One Thrissur
Updates

താന്ന്യത്ത് വയോജനങ്ങൾക്ക് കട്ടിൽ വിതരണം നടത്തി

പെരിങ്ങോട്ടുകര: താന്ന്യം ഗ്രാമ പഞ്ചായത്തിന്റെ 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജനറൽ – എസ് സി വിഭാഗങ്ങളിൽ പ്പെട്ട വയോജനങ്ങൾക്ക് കട്ടിൽ വിതരണം ശാന്തി പാലസ് വെച്ച് നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേഷ് കട്ടിൽ വിതരണചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈ.പ്രസിഡന്റ് ഒ.എസ്. അഷ്റഫ് അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻന്റിംഗ് കമ്മറ്റി ചെയർമാൻ സിജോ പുലിക്കോട്ടിൽ, വികസന കാര്യ സ്റ്റാൻ ന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഷൈനി ബാലകൃഷ്ണൻ, ആരോഗ്യ-വിദ്യഭ്യാസ സ്റ്റാൻന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷീജ സദാനന്ദൻ, അഞ്ചാം വാർഡ് മെമ്പർ ആന്റോ തൊറയൻ, മറ്റു മെമ്പർ മാർ, ഐസി ഡി എസ് സൂപ്പർവൈസർ ഫാത്തിമ, അസി. സെക്രട്ടറി സുനിൽ എന്നിവർ പ്രസംഗിച്ചു.

Related posts

പൈതൃകസംരക്ഷണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം – വിദ്യാധരൻ മാസ്റ്റർ

Sudheer K

ഉച്ചക്ക് 12 മുതൽ വെകിട്ട് 3 വരെ വെയിലിൽ പണിയെടുക്കരുത്, കണ്ടാൽ തൊഴിൽ ഉടമക്കെതിര നടപടി, സമയക്രമം മെയ് 15 വരെ

Sudheer K

14 കാരിയോട് ലൈംഗികാതിക്രമം; പിയാനോ അധ്യാപകന് 29 വർഷം തടവും നാലര ലക്ഷം പിഴയും

Sudheer K

Leave a Comment

error: Content is protected !!