തളിക്കുളം: 43,06,43,247 രൂപ വരവും, 42,26,49,480 രൂപ ചെലവും, 79,93,767 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന തളിക്കുളം ബ്ളോക്ക് പഞ്ചായത്തിന്‍റെ 2025-26 വർഷത്തെ ബജറ്റ് വൈസ് പ്രസിഡൻ്റ് അഡ്വ. നിമിഷ അജീഷ് അവതരിപ്പിച്ചു. എല്ലാവർക്കും പാർപ്പിടം, എല്ലാവർക്കും തൊഴിൽ എന്ന മുദ്രാവാക്യത്തിൽ ഊന്നിയ ബജറ്റ്, പാർപ്പിട മേഖലക്ക് ഒരു കോടി 47 ലക്ഷം രൂപയും, 500 പേർക്ക് തൊഴിൽ നല്‍കാന്‍ ലക്ഷ്യമിടുന്ന ഐ.ടി. പാർക്കിന് 5 കോടി രൂപയും, ആരോഗ്യ മേഖലക്ക് ഒരു കോടി എഴുപത്തി അഞ്ച് ലക്ഷം രൂപയും, അടിസ്ഥാന സൌകര്യ വികസനത്തിന് ഒരു കോടി 45 ലക്ഷം രൂപയും, പട്ടിക ജാതി വികസനത്തിന് ഒരു കോടി 42 ലക്ഷം രൂപയും, കൃഷിക്ക് 85 ലക്ഷം രൂപയും, ഭിന്ന ശേഷിക്കാർക്കുള്ള റീഹാബിലിറ്റേഷന്‍ സെന്‍ററിന് 48 ലക്ഷം രൂപയും, അങ്കണവാടി പോഷകാഹാരത്തിന് 32 ലക്ഷം രൂപയും വകയിരുത്തുന്നു.കുടിവെള്ളം, ടൂറിസം, മാലിന്യ സംസ്കരണം, വനിതാ ശാക്തീകരണം എന്നീ മേഖലകള്‍ക്കും ബജറ്റ് പ്രാധാന്യം നല്‍കിയിട്ടുണ്ട്. യോഗത്തിൽ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി. പ്രസാദ് അധ്യക്ഷത വഹിച്ചു. നപ്രതിനിധികള്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാർ, ഉദ്യാഗസ്ഥർ, എന്നിവർ പങ്കെടുത്തു.
previous post