തളിക്കുളം: ബ്ലോക്ക് പഞ്ചായത്ത് 2025- 26 കാലഘട്ടത്തിലേക്കുള്ള ബജറ്റ് ബിജെ പി അംഗം ഭഗീഷ് പൂരാടൻ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. ഈ വർഷത്തെ ബജറ്റിൽ ബ്ലോക്ക് പഞ്ചായത്തിൽ മത്സ്യത്തൊഴിലാളികളെ പൂർണ്ണമായും അവഗണിച്ചതിലും പട്ടികജാതി വിഭാഗങ്ങൾക്ക് പുതിയ പദ്ധതികൾ അനുവദിക്കാത്തതിലും പ്രതിഷേധിച്ചാണ് ബ്ലോക്ക് മെമ്പർ ഭഗീഷ് പൂരാടൻ ബജറ്റ് അവതരണത്തിൽ നിന് ഇറങ്ങിപ്പോയത്. കൂടാതെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ടൂറിസം മേഖലയിൽ പ്രോജക്ടുകൾ തന്നാൽ ഫണ്ട് അനുവദിക്കാമെന്ന് ഉറപ്പു നൽകിയിട്ടും നിഷേധാത്മകമായ നിലപാടുമായി ബ്ലോക്ക് പഞ്ചായത്ത് മാറിയതായും ഇതിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി.