News One Thrissur
Updates

ലഹരിക്കെതിരെ കൈകോർക്കാൻ കൊടുങ്ങല്ലൂർ നഗരം.

കൊടുങ്ങല്ലൂർ: ലഹരി വിരുദ്ധ കാമ്പയിന്‍റെ ഭാഗമായി കൊടുങ്ങല്ലൂർ നഗരസഭ നഗരത്തിൽ സാംസ്കാരിക യാത്രയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. നഗരസഭ ഓഫിസ് പരിസരത്തു നിന്നും ആരംഭിച്ച സാംസ്കാരിക റാലി നഗരം ചുറ്റി കുഞ്ഞിക്കുട്ടൻ തമ്പുരാൻ സ്മാരക ചത്വരത്തിൽ സമാപിച്ചു. കൗൺസിലർമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വിദ്യാർഥി യുവജന സംഘടനകൾ, കലാസാംസ്കാരിക-സാമൂഹിക-സംഘടനകൾ, ഗ്രന്ഥശാലകൾ, ക്ലബുകൾ, വിദ്യാലയങ്ങൾ, അംഗൻവാടികൾ, ഹരിത കർമസേന, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, വ്യാപാരികൾ, റസിഡന്‍റ്സ് അസോസിയേഷനുകൾ, ലയൺസ് – റോട്ടറി ക്ലബുകൾ എന്നിവർ ഉൾപ്പെടെ നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു. കൊടുങ്ങല്ലൂർ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് വി.കെ. രാജു ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ടി.കെ. ഗീത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബാലസുബ്രഹ്മണ്യൻ, ചേരമാൻ പള്ളി ഖത്തീബ് അബ്ദുൽ അസീസ് നിസാമി, കിഡ്സ് കോഓഡിനേറ്റർ സിസ്റ്റർ ഷൈനി മോൾ, നഗരസഭ വൈസ് ചെയർമാൻ അഡ്വ. വി.എസ്. ദിനൽ, ലത ഉണ്ണികൃഷ്ണൻ, കെ.എസ്. കൈസാബ്, എൽസി പോൾ, ഒ.എൻ. ജയദേവൻ, ഷീല പണിക്കശ്ശേരി, കെ.ആർ. ജൈത്രൻ, ടി.എസ്. സജീവൻ, വി.എം.ജോണി, ചേരമാൻ മഹല്ല് പ്രസിഡൻറ് റഫീക്ക്, മർച്ചൻസ് അസോസിയേഷൻ പ്രതിനിധി ടി.കെ. ഷാജി, വ്യാപാരി വ്യവസായി സമിതി പ്രതിനിധി അമർലാൽ എന്നിവർ സംസാരിച്ചു. തുടർന്ന് കോട്ടപ്പുറം കിഡ്സ് വിദ്യാർഥികൾ ‘ലഹരി ഉപേക്ഷിക്കൂ, ജീവിതം ആസ്വദിക്കൂ’എന്ന നാടകം അവതരിപ്പിച്ചു.

Related posts

കോൺഗ്രസിൻ്റെ കൊടിമര ഭിത്തി തകർത്തു. പ്രതിഷേധയോഗം സംഘടിപ്പിച്ചു.

Sudheer K

ജോൺസൻ അന്തരിച്ചു 

Sudheer K

കിഴുപ്പിള്ളിക്കര — പഴുവിൽ പ്രധാന പാതയോരത്തുള്ള പുത്തൻ തോട്ടിലേക്കു മാലിന്യം തള്ളുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. 

Sudheer K

Leave a Comment

error: Content is protected !!