അന്തിക്കാട്: ജനകീയം ഡി ഹണ്ടിന്റെ ഭാഗമായി അന്തിക്കാട് പോലീസ് നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശി പപ്പു (52) ആണ് പിടിയിലായത്. ഇയാളിൽ നിന്നും കുട്ടികൾക്കും മറ്റും വിൽപന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നമായ 145 പായ്ക്കറ്റ് ശിക്കാർ പിടികൂടി. ബുധനാഴ്ച വൈകീട്ട് പെരിങ്ങോട്ടുകര ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. അന്തിക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ടി.അഭിലാഷ്.സിവിൽ പോലീസ് ഓഫീസർ, ജിനേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.