പെരിങ്ങോട്ടുകര: 100950822 രൂപ വരവും 99202820 രൂപ ചെലവും 1748002 നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ 2025-26 വർഷത്തെ ബജറ്റ് വൈസ് പ്രസിഡൻ്റ് സിന്ധു ശിവദാസ് അവതരിപ്പിച്ചു. കാർഷിക മേഖലക്കും ക്ഷീര വികസനം പാർപ്പിടം എന്നിവയ്ക്ക് മുൻഗണന നൽകുന്നതാണ് ബജറ്റ്. കാർഷിക മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും സബ്സിഡിക്കുമായി 10155000 രൂപയും ക്ഷീര വികസനത്തിനും മൃഗ സംരക്ഷണത്തിനും 3950000 രൂപയും പാർപ്പിടത്തിന് 2582040 രൂപയും വനിത വികസനത്തിന് 433000 രൂപയും വയോജന ക്ഷേമത്തിന് 2008500 രൂപയും ആരോഗ്യ മേഖലയ്ക്ക് 10632798 രൂപയും പട്ടിക ജാതി ക്ഷേമത്തിന് 16931000 രൂപയും കുടിവെള്ളത്തിന് 3339500 രൂപയും ബഡ്സ് സ്കൂളിന് 12 ലക്ഷവും പൊതുമരാമത്തിന് 17909502 രൂപയും ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്ക് സ്കോളർഷിപ്പനും ക്ഷേമ പ്രവർത്തനങ്ങൾക്ക് 3707500 രൂപയും ബ്ലോക്ക് ഓഫീസിൻ്റെ ഫ്രണ്ട് ഓഫീസ് നവീകരണത്തിന് 2227480 രൂപയും വകയിരുത്തിയിട്ടുണ്ട്’ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശീധരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ ഷീന പറയങ്ങാട്ടിൽ, വി.എൻ. സുർജിത്ത്, പഞ്ചായത്ത് പ്രസിഡൻ്റുമാരായ ശുഭ സുരേഷ്( താന്ന്യം), ജീന നന്ദൻ(അന്തിക്കാട്), കെ.എസ്. മോഹൻദാസ്( ചാഴൂർ), സ്മിത അജയകുമാർ( അരിമ്പൂർ), സൈമൺ തെക്കത്ത് (മണലൂർ), സീന അനിൽകുമാർ, സീനത്ത് മുഹമ്മദാലി, സി.കെ. കൃഷ്ണകുമാർ, കെ.എം. ജയദേവൻ, കെ.കെ.ഹരിദാസൻ, സെക്രട്ടറി പി.സുഷമ എന്നിവർ സംസാരിച്ചു.