കൊടുങ്ങല്ലൂർ: ജില്ലയിലെ തീരദേശ ഹൈവേയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി തൃശ്ശൂർ എൽ എ കിഫ്‌ബി സ്പെഷൽ തഹസിൽദാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കുന്നതിനായി കൊടുങ്ങല്ലൂർ താലൂക്കിലെയും, ചാവക്കാട് താലൂക്കിലെയും തീരദേശ ഹൈവേ കടന്നുപോകുന്ന പ്രദേശങ്ങളിലെ ഭൂമിയുടെ ഉടമസ്ഥരും, ഭൂമിയുടെ കൈവശക്കാരും, വാടകക്കാരും ആവശ്യമായ വിവരങ്ങളും രേഖകളും റവന്യൂ വകുപ്പ് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് നൽകണമെന്ന് സ്പെഷ്യൽ തഹസിദാർ അറിയിച്ചു.