അരിമ്പൂർ: കൈപ്പിള്ളിയിലെ ക്യാപ്റ്റൻ ലക്ഷ്മി അങ്കണവാടിയിൽ മാനവ സൗഹൃദത്തിൻ്റെ റംസാൻ നോമ്പ് തുറ തുറ സംഘടിപ്പിച്ചു. അങ്കണവാടിയുടെ വയോജന ക്ലബ്ബും സപ്പോർട്ടിംഗ് കമ്മിറ്റിയും സംയുക്തമായാണ് നോമ്പുതുറ സംഘടിപ്പിച്ചത്. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ കെ ശശിധരൻ ഉദ്ഘാടനം ചെയ്തു. അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻറ് സ്മിതാ ജയകുമാർ അധ്യക്ഷയായി. ദേശാഭിമാനി സാഹിത്യ പുരസ്കാരം നേടിയ കവി സി രാവുണ്ണി, ഹ്രസ്വചിത്ര സംവിധായകൻ അനിൽ പരക്കാട്. എന്നിവർ മുഖ്യാതിഥികളായി. ഇരു വരെയും ചടങ്ങിൽ ആദരിച്ചു. വൈസ് പ്രസിഡൻ്റ് സി ജി സജീഷ്, ജനപ്രതിനിധിയായ സലിജ സന്തോഷ്, ഷിമി ഗോപി, ഒളരി മഹല്ല് കമ്മിറ്റി പ്രതിനിധി കെ എസ് അൻവർ, കളരി ക്ഷേത്രം സെക്രട്ടറി സി.വിനിൽ, കെ.ആർ സുകുമാരൻ, സുകുമാരൻ കടുവാതുക്കൽ, സരോജിനി പടാശേരി. എന്നിവർ സംസാരിച്ചു.
previous post
next post